കൊച്ചി: അഭിമന്യു കൊലക്കേസുമായി ബന്ധപ്പെട്ട് പൊലീസ് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നെന്ന് ആരോപിച്ച് അറസ്റ്റിലായ പ്രതിയുടെയടക്കം മൂന്ന് കുടുംബങ്ങൾ സമർപ്പിച്ച ഹരജി ഹൈകോടതി തള്ളി. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആദിലിെൻറ മാതാവ് ചുണങ്ങംവേലി സ്വദേശിനി ഷഹർബാനും പ്രതികളെന്ന് പൊലീസ് പറയുന്ന ഷമീർ, മനാഫ് എന്നിവരുടെ ഭാര്യമാരും നൽകിയ ഹരജികളാണ് ഡിവിഷൻബെഞ്ച് തള്ളിയത്.
പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്ന ഷഹര്ബാെൻറ മകന്‍ അമീറിനെയും ഷമീറിെൻറ ഭാര്യ പിതാവ് മജീദിനെയും കഴിഞ്ഞ ദിവസം രാത്രി വിട്ടതായി ഹരജിക്കാരുടെ അഭിഭാഷകൻ അറിയിച്ചു. ഇൗ സാഹചര്യത്തിൽ ഹരജിയിലെ പ്രധാന ആവശ്യം ഭാഗികമായി നടപ്പായതായി കോടതി നിരീക്ഷിച്ചു. അേന്വഷണം പ്രാരംഭഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി തുടർന്ന് ഹരജി തള്ളുകയായിരുന്നു.
ഭർത്താവ് മുഹമ്മദ് സലീം മറ്റൊരു കേസിൽ റിമാൻഡിലാണെന്നും 19കാരനായ അമീർ ജൂലൈ 13 മുതൽ കസ്റ്റഡിയിലാണെന്നും ആദിലിെൻറ ഇരട്ട സഹോദരൻ ആരിഫിനെ കണ്ടെത്തിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഷഹർബാെൻറ ഹരജി. ജൂലൈ 14 ന് തന്നെയും മകളെയും പൊലീസ് വിളിച്ചുവരുത്തി രാത്രി ഒമ്പത് വരെ തടഞ്ഞുവെച്ചതായും ആരോപിച്ചിരുന്നു. പള്ളുരുത്തി, സെൻട്രൽ പൊലീസ് സ്റ്റേഷനുകളിലേക്ക് തുടർച്ചയായ ദിവസങ്ങളിൽ വിളിച്ചു വരുത്തി തടഞ്ഞു വെച്ചതായി ആരോപിച്ചാണ് മനാഫിെൻറയും ഷമീറിെൻറയും ഭാര്യമാർ ഹരജി നൽകിയത്. അതിക്രമം കാണിച്ച പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണം, നഷ്ടപരിഹാരം നല്‍കണം തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
ഷഹര്ബാെൻറ കുടുംബത്തില്‍ ആരെയും നിയമവിരുദ്ധമായി സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിട്ടില്ലെന്നായിരുന്നു സർക്കാറിെൻറ വിശദീകരണം. ഒരു മകന്‍ കേസില്‍ പ്രതിയാണ്. മറ്റൊരു മകെൻറ ബന്ധം പരിശോധിച്ചു വരികയാണ്. മുഹമ്മദ് സലീമിനെ അറസ്റ്റ് ചെയ്തത് ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈകോടതി മാര്‍ച്ച് നടത്തിയ കേസിലാണ്. ഹരജിയുടെ ലക്ഷ്യം അഭിമന്യു കേസിെൻറ അന്വേഷണം തടയലാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.
കുറ്റകൃത്യം നടത്തിയ പ്രതികളെ സ്ഥലത്തുനിന്ന് കടത്താൻ സഹായിച്ചത് ഷമീറാണ്. ഇയാള്‍ ഭാര്യയുടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതായി സംശയമുണ്ട്. ഇക്കാര്യം കൂടുതൽ അന്വേഷിക്കേണ്ടതുണ്ട്. മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടി, നഷ്ടപരിഹാരം തുടങ്ങിയ ആവശ്യങ്ങൾ സംബന്ധിച്ച തീരുമാനത്തിന് തെളിവ് ശേഖരണം അടക്കം ആവശ്യമുള്ളതിനാൽ ഉചിതമായ കോടതിയെ സമീപിക്കാനും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.