Posted On
date_range Updated On
date_range അഭയ കേസ്: മൈക്കിളിെൻറ ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും
കൊച്ചി: അഭയ കേസില്‍ വിചാരണ നടപടികള്‍ സ്റ്റേ ചെയ്യണമെന്നും പ്രതി ചേര്‍ത്ത നടപടി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് മുന്‍ എസ്.പി കെ.ടി. മൈക്കിള്‍ സമര്‍പ്പിച്ച ഹരജി ഇന്ന് ഹൈകോടതി പരിഗണിക്കും. തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് മുന്‍ അന്വേഷണ ഉദ്യോഗസ്ഥനായ മൈക്കിളിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കേസ് പരിഗണിച്ച കോടതി നേരിട്ട് ഹാജരാകുന്നതില്‍ നിന്നും മൈക്കിളിന് ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ വിചാരണ നടപടികളുമായി തിരുവനന്തപുരം സി.ബി.ഐ കോടതിക്ക് മുന്നോട്ട് പോകാന്‍ തടസ്സമില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.