Posted On
date_range Updated On
date_range അഭയ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് കോട്ടൂരിനും പരോൾ
തിരുവനന്തപുരം: സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ഫാ. തോമസ് എം. കോട്ടൂരിനും പരോൾ. ജയിലുകളിൽ കോവിഡ് വ്യാപനം പടരുന്ന സാഹചര്യത്തിൽ തടവുകാർക്ക് 90 ദിവസത്തെ പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
70 വയസ്സിന് മുകളിൽ പ്രായമുള്ള ഫാ. കോട്ടൂർ കാൻസർ ബാധിതനുമാണ്. ആ സാഹചര്യം കൂടി പരിഗണിച്ചാണ് പരോൾ നൽകിയതെന്നാണ് വിവരം. പ്രത്യേക സമിതിയും സർക്കാറും തടവുകാർക്ക് പരോൾ അനുവദിക്കാൻ തീരുമാനിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.