Posted On
date_range Updated On
date_range 'ഹരിത' നേതാക്കൾ വനിത കമീഷനെ സമീപിച്ചതിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ
മലപ്പുറം: എം.എസ്.എഫ് ഹരിത നേതൃത്വം വനിത കമീഷനിൽ നൽകിയ പരാതിക്കെതിരെ എസ്.വൈ.എസ് നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ രംഗത്ത്. എം.എസ്.എഫ് പൂക്കോട്ടൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കവേയാണ് പ്രതികരണം.
നമ്മുടെ അടിസ്ഥാന പ്രശ്നങ്ങളെക്കുറിച്ചാണ് നാം ചർച്ച ചെയ്യേണ്ടത്. പ്രശ്നങ്ങൾ പഠിച്ച് പ്രതികരിക്കാൻ കഴിയണം. വനിത കമീഷനിൽ പരാതി കൊടുക്കുകയല്ല വേണ്ടത്. ആഭ്യന്തര കാര്യങ്ങൾ മറ്റുള്ളയിടത്ത് പറയുകയല്ല വേണ്ടത്. കൃത്യമായ നേതൃത്വമുണ്ട്. ആ നേതൃത്വത്തെ അറിയിക്കുകയാണ് വേണ്ടത്. ഇത് കുടുംബ കോടതിയിലെ പ്രശ്‌നമാണോയെന്നും അദ്ദേഹം ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.