Posted On
date_range Updated On
date_range അബ്ദുള്ളക്കുട്ടി അവസരവാദി; പാർട്ടി വിടാൻ സാധ്യതയെന്ന് വി.എം. സുധീരൻ
എടപ്പാൾ: എ.പി. അബ്ദുല്ലക്കുട്ടിയെ മനസ്സിലാക്കുന്നതിൽ പാർട്ടി സംവിധാനത്തിന് ജാഗ്രത പുലർത്താൻ കഴിഞ്ഞില്ലെന് നും നിലപാട് മാറ്റാൻ തയാറാവാത്ത അദ്ദേഹം കോൺഗ്രസ് വിടാനാണ് സാധ്യതയെന്നും മുൻ കെ.പി.സി.സി പ്രസിഡൻറ് വി.എം. സുധീ രൻ. മോദിയെ പുകഴ്ത്തിയ അബ്ദുല്ലക്കുട്ടി അവസരവാദിയാണ്. വസ്തുതവിരുദ്ധമായ കാര്യമാണ് പ്രചരിപ്പിക്കുന്നത്.
കോൺഗ്രസിൽ ഇത്രയേറെ ആനുകൂല്യം കിട്ടിയ മറ്റൊരാളില്ല. പ്രവർത്തകരുടെ മനസ്സിൽ അബ്ദുല്ലക്കുട്ടിയുടെ സ്ഥാനം നഷ്ടപ്പെട്ടു. സംഘടനതലത്തിൽ കുറേകാലം പ്രവർത്തിപ്പിച്ച ശേഷമേ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം നൽകാൻ പാടുള്ളൂ. അതിൽ പാർട്ടി സംവിധാനത്തിന് വീഴ്ച സംഭവിച്ചെന്നും സുധീരൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.