‘ഷാഫിയെ കാണാനെത്തുന്നവരുടെ മതം നിങ്ങളെങ്ങനെ നോക്കി? വി.ഡി. സതീശന്റെ സദസ്സിലെ ഹൈന്ദവരുടെ കണക്ക് ആരെങ്കിലുമെടുത്തോ?’

കോഴിക്കോട്: കോൺഗ്രസ് നേതാവും ക്രൗഡ്പുള്ളറുമായ ഷാഫി പറമ്പിൽ എം.പിക്ക് നേരെ സി.പി.എം നേതാക്കളും സൈബർ പോരാളികളും നടത്തുന്ന വർഗീയ ആരോപണങ്ങ​ൾക്കെതിരെ വിസ്ഡം ഇസ്‍ലാമിക് ഓർഗനൈസേഷൻ നേതാവ് അബ്ദുല്ല ബാസിൽ. എത്ര കംഫർട്ടബിളായാണ് പുരോഗമനവാദികൾക്ക് വർഗീയത പറയാൻ സാധിക്കുന്നതെന്നും ഇപ്പോൾ പ്രധാന ഇര ഷാഫി പറമ്പിലാണെന്നും അദ്ദേഹം പറഞ്ഞു.

ഷാഫി വരുന്ന സ്ഥലങ്ങളിൽ മുസ്‍ലിം ധ്രുവീകരണം നടക്കുന്നു​വെന്നും ഷാഫിയുടെ പരിപാടികളിൽ സംബന്ധിക്കുന്നവരിൽ കൂടുതലും മുസ്‍ലിംകളാണ് എന്നുമാണ് ഇടതുകേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത് എന്തടിസ്ഥാനത്തിലാണെന്ന് അബ്ദുല്ല ബാസിൽ ചോദിച്ചു. ‘ഷാഫി എന്തെങ്കിലും വർഗീയത പറഞ്ഞോ? ഇല്ല. വർഗീയതയില്ലെങ്കിലും മുസ്‍ലിം അവകാശത്തിന് വേണ്ടിയുള്ള എന്തെങ്കിലും സംസാരമെങ്കിലും നടത്തിയോ? അതുമില്ല. പിന്നെന്താണ് ഷാഫിയും വർഗീയതയും തമ്മിലുള്ള ബന്ധം? ഷാഫി കൂടുന്നിടത്ത് മുസ്‍ലിംകൾ കൂടുന്നു! ഷാഫി വരുന്ന പല സ്ഥലത്തും വലിയ ജനക്കൂട്ടം ഉണ്ടാവാറുണ്ട് , നിങ്ങളെങ്ങനെയാണ് അവരുടെ മതം നോക്കിയത്? തുണി പൊക്കി നോക്കിയോ? അതല്ല മോഡി പറഞ്ഞത് പോലെ ‘വേഷം കണ്ടാൽ മനസ്സിലാകുമോ?’ -അദ്ദേഹം ചോദിച്ചു.

‘സണ്ണി ജോസഫ് കോൺഗ്രസ് വേദികളിൽ പ്രസംഗിക്കുമ്പോൾ ക്രൈസ്തവർ കൂടുന്നുണ്ടോ, കൺസോളിഡേഷൻ ഉണ്ടാക്കുന്നുണ്ടോ എന്ന് ബേജാറായ ആരെങ്കിലുമുണ്ടോ? വിഡി സതീശന്റെ സദസ്സിലെ ഹിന്ദുക്കളുടെ കണക്ക് ആരെങ്കിലുമെടുത്തോ? അന്തർലീനമായ മുസ്‍ലിം വിരുദ്ധ വംശീയതയ്ക്കപ്പുറം ഈ വർഗീയപ്രചരണത്തിന് ഒരു തരി ന്യായം പോലും കാണാനാകുന്നില്ല! രാഷ്ട്രീയപരമായി നിങ്ങൾക്ക് അയാളോട് തീരാത്ത പകയുണ്ടാകും. പക്ഷേ അതിങ്ങനെ സമൂഹത്തെ തകർത്തിട്ടു വേണോ പ്രകടിപ്പിക്കാൻ എന്നതാണ് ചോദ്യം!’ -അബ്ദുല്ല ബാസിൽ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

എത്ര കംഫർട്ടബിളായാണ് പുരോഗമനവാദികൾക്ക് വർഗീയത പറയാൻ സാധിക്കുന്നത്?! ഇപ്പോൾ പ്രധാന ഇര ഷാഫി പറമ്പിലാണ്.

ഷാഫി എന്തെങ്കിലും വർഗീയത പറഞ്ഞോ?

ഇല്ല.

വർഗീയതയില്ലെങ്കിലും മുസ്ലീം അവകാശത്തിന് വേണ്ടിയുള്ള എന്തെങ്കിലും സംസാരമെങ്കിലും നടത്തിയോ?

അതുമില്ല.

പിന്നെന്താണ് ഷാഫിയും വർഗ്ഗീയതയും തമ്മിലുള്ള ബന്ധം?

ഷാഫി കൂടുന്നിടത്ത് മുസ്ലിംകൾ കൂടുന്നു!

ഷാഫി വരുന്ന പല സ്ഥലത്തും വലിയ ജനക്കൂട്ടം ഉണ്ടാവാറുണ്ട് , നിങ്ങളെങ്ങനെയാണ് അവരുടെ മതം നോക്കിയത്? തുണി പൊക്കി നോക്കിയോ? അതല്ല മോഡി പറഞ്ഞത് പോലെ ‘വേഷം കണ്ടാൽ മനസ്സിലാകുമോ?’

അതറിയില്ല.

നോക്കൂ,

വിദൂരവ്യാഖ്യാനങ്ങളിലെങ്കിലും ഷാഫിയെ വർഗ്ഗീയവാദി മുദ്രകുത്താനുള്ള ഒന്നും ഇല്ലാഞ്ഞിട്ടുപോലും അയാൾക്ക് നേരെ ഈ അക്രമം നടത്താനുള്ള ഒരേയൊരു കാരണം അയാളുടെ സ്വത്വമാണ്.

സണ്ണി ജോസഫ് കോൺഗ്രസ് വേദികളിൽ പ്രസംഗിക്കുമ്പോൾ ക്രൈസ്തവർ കൂടുന്നുണ്ടോ , കൺസോളിഡേഷൻ ഉണ്ടാക്കുന്നുണ്ടോ എന്ന് ബേജാറായ ആരെങ്കിലുമുണ്ടോ? വിഡി സതീശന്റെ സദസ്സിലെ ഹിന്ദുക്കളുടെ കണക്ക് ആരെങ്കിലുമെടുത്തോ?

അന്തർലീനമായ മുസ്ലിം വിരുദ്ധ വംശീയതയ്ക്കപ്പുറം ഈ വർഗ്ഗീയപ്രചരണത്തിന് ഒരു തരി ന്യായം പോലും കാണാനാകുന്നില്ല!

രാഷ്ട്രീയപരമായി നിങ്ങൾക്ക് അയാളോട് തീരാത്ത പകയുണ്ടാകും. പക്ഷേ അതിങ്ങനെ സമൂഹത്തെ തകർത്തിട്ടു വേണോ പ്രകടിപ്പിക്കാൻ എന്നതാണ് ചോദ്യം!

Tags:    
News Summary - Abdulla Basil CP criticise communal allegations against Shafi Parambil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.