നിരവധി ഹിറ്റ് സിനിമകളുടെ സംവിധായകൻ ആൻറണി ഭാസ്കർ രാജ് എന്ന എ.ബി. രാജ് (95) അന്തരിച്ചു. ചെന്നൈയിലെ വസതിയിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന സംവിധായകനാണ്. 65 മലയാളം ചിത്രങ്ങളും 11 സിംഹള ചിത്രങ്ങളും രണ്ടു തമിഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
1968ൽ പുറത്തിറങ്ങിയ 'കളിയല്ല കല്യാണം' ആണ് ആദ്യ ചിത്രം. തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവ ഉൾപ്പടെ 65 മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തു. സംവിധാനം ചെയ്ത ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റായിരുന്നു.
ലോകപ്രശസ്ത ബ്രിട്ടീഷ് ചലച്ചിത്രകാരൻ ഡേവിഡ് ലീനിെൻറ 'ദ ബ്രിഡ്ജ് ഒാൺ ദ റിവർ ക്വായി' എന്ന സിനിമയുടെ സെക്കൻഡ് യൂനിറ്റ് അസി. ഡയറക്ടറായിരുന്നു. 1970ൽ പുറത്തിറങ്ങിയ ഇദ്ദേഹത്തിെൻറ 'എഴുതാത്ത കഥ' മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. തമിഴ്നാട് സംവിധായക സംഘടന മുൻ പ്രസിഡൻറാണ്. പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്രതാരം ശരണ്യ പൊൻവണ്ണൻ മകളാണ്.
ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലാണ് ജനനം. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947ൽ സിനിമാരംഗത്തേക്കു പ്രവേശിച്ചു. 11 വർഷം ശ്രീലങ്കയിലായിരുന്നു.
എ.ബി രാജ് 1949ല്‍ സേലം മോഡേണ്‍ തിയേറ്ററില്‍ അപ്രൻറീസായി പ്രവേശിച്ച് രാജ് ടി.ആര് സുന്ദരത്തിെൻറ കീഴില്‍ പരിശീലനം നേടി.
ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാൻ രാജിെൻറ തമിഴ് ചിത്രമാണ്. ഹരിഹരന്, ഐ.വി ശശി, പി.ചന്ദ്രകുമാര്‍, രാജശേഖരന് തുടങ്ങിയവര്‍ എ.ബി രാജിെൻറ ശിഷ്യരാണ്.
ഭാര്യ സരോജിനി 1993ല്‍ അന്തരിച്ചു. ശരണ്യക്കു പുറമെ ജയപാല്‍, മനോജ് എന്നിവരും മക്കളാണ്.
കളിയല്ല കല്യാണം -1968
ഡേയ്ഞ്ചർ ബിസ്കറ്റ് -1969
കണ്ണൂർ ഡീലക്സ് -1969
എഴുതാത്ത കഥ -1970
ലോട്ടറി ടിക്കറ്റ് -1970
മറുനാട്ടിൽ ഒരു മലയാളി -1971
നീതി -1971
കളിപ്പാവ -1972
സംഭവാമി യുഗേ യുഗേ -1972
നൃത്തശാല -1972
അജ്ഞാതവാസം -1973
ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു -1973
പച്ചനോട്ടുകൾ -1973
ഫുട്ബോൾ ചാമ്പ്യൻ -1973
ഹണിമൂൺ -1974
രഹസ്യരാത്രി -1974
ഉല്ലാസയാത്ര -1975
സൂര്യവംശം -1975
ഹലോ ഡാർലിംഗ് -1975
അഷ്ടമി രോഹിണി -1975
ചീഫ് ഗസ്റ്റ് -1975
ഓമനക്കുഞ്ഞ് -1975
ടൂറിസ്റ്റ് ബംഗ്ലാവ് -1975
സീമന്ത പുത്രൻ -1976
പ്രസാദം -1976
ലൈറ്റ് ഹൗസ് -1976
ചിരിക്കുടുക്ക -1976
അവൾ ഒരു ദേവാലയം -1977
കടുവയെ പിടിച്ച കിടുവ -1977
ഭാര്യാവിജയം -1977
അവകാശം -1978
ആനക്കളരി -1978
മിടുക്കി പൊന്നമ്മ -1978
കനൽക്കട്ടകൾ -1978
പ്രാർത്ഥന -1978
സൊസൈറ്റി ലേഡി -1978
രാജു റഹിം -1978
കാലം കാത്തു നിന്നില്ല -1979
കഴുകൻ -1979
ഇരുമ്പഴികൾ -1979
അഗ്നിശരം -1981
അടിമച്ചങ്ങല -1981
വഴികൾ യാത്രക്കാർ -1981
കഴുമരം -1982
ആക്രോശം -1982
താളം തെറ്റിയ താരാട്ട് -1983
മനസ്സേ നിനക്കു മംഗളം -1984
നിങ്ങളിൽ ഒരു സ്ത്രീ -1984
ഓർമിക്കാൻ ഓമനിക്കാൻ -1985
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.