മലപ്പുറം: ഇതര സംസ്ഥാന തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ‘ആവാസ്’ സൗജന്യ ഇൻഷുറൻസ് പദ്ധതിക്ക് പുതുജീവൻ. ഒരു വർഷമായി അനിശ്ചിതത്വത്തിൽ കിടന്ന പദ്ധതി ചിയാക്കുമായി ബന്ധിപ്പിച്ച് സഹായം ലഭ്യമാക്കാൻ തൊഴിൽവകുപ്പ് തീരുമാനിച്ചു. 2017 നവംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. രജിസ്േട്രഷനടക്കം സൗജന്യമായിട്ടും ഇതിൽ ചേരാൻ തൊഴിലാളികൾ വൈമനസ്യം കാണിച്ചതാണ് പ്രാവർത്തികമാക്കാൻ തടസ്സമായത്. സംസ്ഥാനത്ത് അഞ്ച് ലക്ഷം തൊഴിലാളികളെ പദ്ധതിയുെട ഭാഗമാക്കാൻ ലക്ഷ്യമിട്ടിരുന്നു. നിലവിൽ 3.15 ലക്ഷം പേരാണ് ചേർന്നത്. അഞ്ച് ലക്ഷം പേരെ ചേർത്താൽ മാത്രമേ ഇൻഷുറൻസ് കമ്പനികൾ സ്കീമുമായി സഹകരിക്കൂ. അംഗങ്ങൾ കുറഞ്ഞാൽ കൂടുതൽ പ്രീമിയം നൽകേണ്ടിവരും. ലക്ഷ്യം പൂർത്തിയാക്കാൻ തൊഴിൽവകുപ്പ് ജില്ലകൾതോറും ക്യാമ്പുകൾ സംഘടിപ്പിച്ചുവരികയാണ്. അംഗങ്ങളെ ചേർക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20,000 ആയി. അപകടം സംഭവിച്ചാൽ 15,000 രൂപയുടെ ചികിത്സസഹായവും മരിച്ചാൽ ആശ്രിതർക്ക് രണ്ട് ലക്ഷം രൂപയും ലഭ്യമാക്കും. ഇൻഷുറൻസ് കമ്പനിയുമായി ധാരണയുണ്ടാക്കാത്തതിനാൽ സർക്കാറാണ് തുക നൽകുന്നത്. ചികിത്സബില്ലുകൾ ജില്ല ലേബർ ഒാഫിസിൽ നൽകി പണം കൈപ്പറ്റുകയാണ് ചെയ്യുന്നത്. മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം നൽകുന്നതും ലേബർ ഒാഫിസ് വഴിയാണ്. അഷ്വറൻസ് സ്കീമിലേക്ക് മാറിയതോടെ ചികിത്സയുടെ പണം ചിയാക് നൽകും. തൊഴിൽവകുപ്പ് ഇൗ പണം പിന്നീട് ചിയാക്കിന് കൈമാറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.