പാലക്കാട്​ ഡി.വൈ.എഫ്​.ഐയിലെ തരംതാഴ്​ത്തലിൽ അസ്വാഭാവികതയില്ല -എ.എ റഹീം

തിരുവനന്തപുരം: പാലക്കാട്​ നിന്നുള്ള ഡി.വൈ.എഫ്​.ഐ സംസ്ഥാന കമ്മിറ്റി അംഗം ജിനേഷിനെ തരംതാഴ്​ത്തിയതിൽ അസ്വഭാവിക തയില്ലെന്ന്​ സംസ്ഥാന സെക്രട്ടറി​ എ.എ റഹീം. ജിനേഷിന്​ ഹാജർ കുറവായതിനാലാണ് ജില്ലാ കമ്മിറ്റിയിലേക്ക്​​ തരംതാഴ്​ ത്തിയത്​. നടപടിക്ക്​ പി.കെ ശശി എം.എൽ.എക്കെതിരായ പരാതിയുമായി ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ട്​ പരാതി കിട്ടിയാൽ പരിശോധിക്കും.

അതേസമയം, തരംതാഴ്​ത്തിയതുമായി ബന്ധപ്പെട്ട്​ ജിനേഷ്​ സി.പി.എം പാലക്കാട്​ ജില്ലാ സെക്രട്ടറിക്ക്​ കത്ത്​ നൽകിയിട്ടുണ്ടെന്നാണ്​ റിപ്പോർട്ട്​. തരംതാഴ്​ത്തിയത്​ അപമാനിക്കുന്നതിന്​ തുല്യമാണെന്നാണ്​ ജിനേഷിൻെറ നിലപാട്​. എന്നാൽ, ജിനേഷിൻെറ കത്തിൻെറ കാര്യം​ സി.പി.എം സ്ഥിരീകരിച്ചിട്ടില്ല.

പി.കെ ശശി എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിക്ക്​ പിന്തുണ നൽകിയ നേതാവായിരുന്നു ജിനേഷ്​. യുവതിക്ക്​ പിന്തുണ നൽകിയതിന്​ പാർട്ടി ജിനേഷിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന ആരോപണമാണ്​ ഉയരുന്നത്​.

Tags:    
News Summary - A.A Rahim statement-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.