വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

കൽപകഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ആറു വർഷത്തോളമായി പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണയായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിദേശത്ത് പോയി തിരിച്ചു വന്ന പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു.

ഇതിനിടയിൽ മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതോടെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സബ് ഇൻസ്പെക്ടർ കെ. നൗഫൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സുജിത്ത്, എസ്.ഐ. രവി, സി.പി.ഒമാരായ ഷൈലജ, ജിജോ ജോസഫ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    
News Summary - A young man was arrested after he was tortured with a promise of marriage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.