Posted On
date_range Updated On
date_range വാണിമേലിൽ ബൈക്കപകടത്തിൽ ഒരാൾ മരിച്ചു; സഹോദരന് പരിക്ക്
നാദാപുരം: കോഴിക്കോട് വാണിമേലിൽ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. സഹോദരന് സാരമായ പരിക്ക്. വാണിമേൽ പുഴമൂലയിൽ ചൊവ്വാഴ്ച രാവിലെ 7.45നാണ് അപകടം. ഇയ്യങ്കോട് കാപ്പാറോട്ട് മുക്കിലെ പറമ്പത്ത് ഇസ്മായിൽ (45) ആണ് സംഭവ സ്ഥലത്തു തന്നെ മരിച്ചത്. ബൈക്കിന് പിന്നിൽ ഉണ്ടായിരുന്ന സഹോദരൻ മൊയ്തു ( 55 )ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വാണിമേൽ പുഴമൂലയിൽ സഹോദരിയുടെ മകളുടെ വീട്ടിലേക്ക് പോകുന്നതിനിടെ വിലങ്ങാട് ഭാഗത്ത് നിന്നും വരികയായിരുന്ന ബസുമായി കൂട്ടി ഇടിച്ചാണ് അപകടം. നാട്ടുകാർ ഇരുവരെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ഇസ്മായിൽ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിക്കുകയായിരുന്നു.
പിതാവ്: പരേതനായ ഇബ്രാഹിം. മാതാവ്: മറിയം. ഭാര്യ: റംല കുറുവന്തേരി. മക്കൾ: മുഹമ്മദ് അദ്നാൻ, ഫാത്തിമ. സഹോദരങ്ങൾ: അമ്മദ്, പാത്തു, ആയിഷ, മൈമുനത്ത്, സൗദ, ഖദീജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.