മാങ്ങ പറിക്കുന്നതിനിടെ ഇരുമ്പുതോട്ടി 11 കെ.വി ലൈനിൽ വീണു; യുവാവിന് ദാരുണാന്ത്യം

റാന്നി: ഇരുമ്പുതോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി മണ്ണടിശാല പാറക്കൽ അഭിജിത്താണ് (28) മരിച്ചത്. ബുധനാഴ്ച രാത്രി 10ന് ആണ് സംഭവം.

മണ്ണടിശാലയിലെ കടമുറിയുടെ മുകളിൽ കയറി മാങ്ങ പറിക്കുന്നതിനിടെയാണ് തോട്ടിവഴുതി 11 കെ.വി ലൈനിൽ വീണത്. നാട്ടുകാർ ഉടനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

സംസ്കാരം വെള്ളിയാഴ്ച പകൽ 12ന് വീട്ടുവളപ്പിൽ. പിതാവ്: മോഹനൻ മാതാവ് ലീലാമ്മ. സഹോദരങ്ങൾ: അജിത്, അനുജിത്ത്.


Tags:    
News Summary - A young man died after being electrocuted while picking mangoes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.