പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു
പാലക്കാട്: തെരുവ് നായയുടെ നഖം തട്ടി മൂക്കിൽ മുറിവേറ്റ സ്ത്രീ പേവിഷബാധയേറ്റ് മരിച്ചു. വെള്ളിനേഴി എർളയത്ത് ലതയാണ് (60) തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.
ഇവരുടെ വീട്ടിൽ സ്ഥിരം എത്തുകയും കൂട്ടാവുകയും ചെയ്തിരുന്ന തെരുവ് നായയും പൂച്ചയും തമ്മില്‍ കടിപിടി കൂടുന്നത് കണ്ട് പിടിച്ചുമാറ്റുന്നതിനിടയിലാണ് നഖം തട്ടിയത്. എന്നാല്‍, മുറിവേറ്റിട്ടും പ്രതിരോധ കുത്തിവെപ്പെടുക്കാന്‍ ലത ആശുപത്രിയില്‍ പോയിരുന്നില്ല. രോഗ ലക്ഷണങ്ങള്‍ കണ്ടതോടെയാണ് തൃശൂർ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ മരിക്കുകയായിരുന്നു. തിങ്കളാഴ്ച പ്രദേശത്തെ വളർത്തുനായകൾക്കും കന്നുകാലികൾക്കും മൃഗസംരക്ഷണ വകുപ്പ് പ്രതിരോധ കുത്തിവെപ്പ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.