മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യത്തെ കുറിച്ച് ധവളപത്രമിറക്കണം -നജീബ് കാന്തപുരം

തിരുവനന്തപുരം: കേരളത്തിലെ മുസ്‌ലിംകളുടെ സാമൂഹിക സാഹചര്യത്തെക്കുറിച്ച് ധവളപത്രമിറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്ന് മുസ്​ലിംലീഗ്​ എം.എൽ.എ നജീബ് കാന്തപുരം. നിയമസഭയില്‍ നയപ്രഖ്യാപനത്തി​െൻറ നന്ദിപ്രമേയ ചര്‍ച്ചയില്‍ പ​െങ്കടുക്കവെയാണ്​ അദ്ദേഹം ഇൗ ആവശ്യമുന്നയിച്ചത്​.

മുസ്​ലിം സമുദായം അനർഹമായ നേട്ടങ്ങളുണ്ടാക്കുന്നെന്ന നിലയിലുള്ള പ്രചാരണങ്ങളാണ്​ നടക്കുന്നത്​. അത്​ തെറ്റിദ്ധാരണ സൃഷ്​ടിക്കുന്നുണ്ട്​. അതിനാൽ മുസ്‌ലിംകളുടെ സര്‍വിസ് പ്രാതിനിധ്യം, ജനസംഖ്യാനുപാതികമായ അവസരങ്ങളുടെ ലഭ്യത തു​ടങ്ങിയവയെക്കുറിച്ചെല്ലാം വ്യക്തതയുണ്ടാക്കുന്ന ധവളപത്രം പുറപ്പെടുവിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുസ്​ലിം വിഭാഗങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം, സാമ്പത്തിക സൗകര്യങ്ങള്‍, ജീവിത നിലവാരം, ആളോഹരി വരുമാനം തുടങ്ങിയവയെക്കുറിച്ച് പഠനം നടത്തിയ ശേഷമാകണം ധവളപത്രം പുറത്തിറക്കേണ്ടത്​. ന്യൂനപക്ഷ സ്​കോളർഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട ഹൈകോടതി വിധിക്കുശേഷം വളരെ ഹീനമായ കാമ്പയിന്‍ നടക്കുന്നുണ്ട്​.

മുസ്‌ലിം സമുദായം ആരുടെയും ഒന്നും തട്ടിപ്പറിച്ചെടുത്തിട്ടില്ല. ഉണ്ടെങ്കില്‍ അത് തിരിച്ചുവാങ്ങിക്കൊടുക്കാന്‍ സർക്കാർ തയാറാകണം. പ്രഥമ നിയമസഭയുടെ സമ്മേളനത്തില്‍ സി.എച്ച്. മുഹമ്മദ് കോയ 'മദിരാശി ഭരണകൂടത്തിന് മലബാറിനോടുള്ള വിവേചനം കുപ്രസിദ്ധമാണ്' എന്ന്​ ചൂണ്ടിക്കാട്ടിയിരുന്നു. 15ാം നിയമസഭയിലും അത് ആവര്‍ത്തിക്കേണ്ടിവരുന്നെന്നത് ഖേദകരമാണ്. മലപ്പുറത്തോട്​ കടുത്ത വിവേചനമാണുള്ളത്​. ആശുപത്രികളില്ല, സിറിഞ്ചില്ല, മരുന്നില്ല. അതിനു​ പകരം അവിടെ ലാത്തിയും​ പൊലീസ്​രാജുമാണ്​.

പഞ്ചായത്തുതലത്തില്‍ പ്രവാസികള്‍ക്കുമാത്രമായി വാക്‌സിന്‍ രജിസ്‌ട്രേഷന്‍ സൗകര്യമേര്‍പ്പെടുത്തണം. ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്ക്കുവാങ്ങി വന്നവര്‍ ഈ സഭയിലുണ്ടെന്നും നജീബ്​ കാന്തപുരം ആരോപിച്ചു.

Tags:    
News Summary - A white paper should be issued on the social situation of Muslims - Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.