എടപ്പാൾ: മാന്യമായ വേതനവും ആനുകൂല്യങ്ങളും ആവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ പ്രവർത്തകരെ അധിക്ഷേപിച്ച് സി.പി.എം നേതാവ് എ. വിജയരാഘവൻ. സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് നടത്തിയത്. ആറ് മാസത്തേക്കുള്ള സമരമാണ്. ആശമാരെ കാശുകൊടുത്ത് കൊണ്ടുവന്ന് ഇരുത്തിയതാണെന്നും ആശമാർ പോയാൽ അംഗനവാടിക്കാരെ കൊണ്ടുവന്ന് ഇരുത്തുമെന്നും വിജയരാഘവൻ പറഞ്ഞു.
'സമരം നടത്തുന്നത് യഥാര്‍ഥ ആശമാരല്ല. അഞ്ഞൂറ് ആളുകളെ എവിടെ നിന്നൊക്കെയോ പിടിച്ചുകൊണ്ടുവന്ന് ക്യാഷും ചോറും കൊടുത്ത് ഇരുത്തിയിരിക്കുകയാണ്. സമരം നടത്തുന്നവര്‍ ഉടന്‍ പോവുകയൊന്നുമില്ല. ആറുമാസത്തെ സമരമാണ്. ആശ കഴിഞ്ഞാല്‍ അംഗനവാടിയില്‍ നിന്നുള്ളവരെ പിടിച്ചുകൊണ്ടിരുത്തും. ആശമാരുടെ സമരം ഗൂഢാലോചനയുടെ ഭാഗമാണ്. മൂന്നാമതും ഇടതുപക്ഷ ഭരണം വരാതിരിക്കാനാനുള്ള ഗൂഢാലോചന' -എടപ്പാള്‍ കാലടിയില്‍ ടി.പി. കുട്ടേട്ടന്‍ അനുമരണ പൊതുയോഗം ഉദ്ഘാടനം ചെയ്ത് എ. വിജയരാഘവന്‍ പറഞ്ഞു.
ആശമാരെ നിയമിച്ചത് നരേന്ദ്ര മോദിയാണ്. പി.എസ്.സി അല്ലല്ലോ. സമരം നടത്തേണ്ടത് പിണറായി വിജയനെതിരെയല്ല, പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയാണ് -വിജയരാഘവന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.