ജെർമി

രണ്ടു വയസുകാരൻ വീടിന് സമീപത്തെ പാടത്ത് മുങ്ങിമരിച്ച നിലയിൽ

അന്തിക്കാട്: രണ്ടു വയസുകാരനെ വീടിന് സമീപമുള്ള പാടത്ത് വെള്ളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പഴുവിൽ വെസ്റ്റ് ജവഹർ റോഡിൽ തറയിൽ സിജൊയുടെ മകൻ ജെർമിയാണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെയായിരുന്നു സംഭവം.

കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേക്ഷിച്ചപ്പോഴാണ് വെള്ളം നിറഞ്ഞ പാടത്ത് മരിച്ച നിലയിൽ കണ്ടത്. പഴുവിലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

വീടിന് സമീപത്തെ ഗെയ്റ്റ് ആരോ തുറന്നപ്പോൾ കുട്ടി അതു വഴി പാടത്തേക്ക് ഇറങ്ങിയതാകാമെന്നാണ് നിഗമനം. അന്തിക്കാട് പൊലീസ് മേൽ നടപടി സ്വീകരിച്ചു. മാതാവ്: സീമ. സഹോദരങ്ങൾ: ജെയ്ഡൻ, ജോഷ്വ.

Tags:    
News Summary - A two-year-old boy drowned in a field near his house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.