കൊച്ചി: പനമ്പിള്ളിനഗറിലെ കാനയിൽ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. മൂടാതെ കിടന്ന ഓവുചാലിന്‍റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. അമ്മയുടെ ഇടപെടലാണ് കൂടുതൽ അപകടം ഒഴിവാക്കിയത്. ഉടൻ തന്നെ കുട്ടിയെ അമ്മ പിടിച്ചു കയറ്റി.
വ്യാഴാഴ്ച രാത്രി എട്ടോടെയാണ് അപകടം. മെട്രോ ഇറങ്ങി രക്ഷിതാക്കൾക്കൊപ്പം നടന്ന് പോകുന്നതിനിടെയാണ് ഓവുചാലിന്‍റെ വിടവിലേക്ക് വീണത്. ഈ കാന മൂടണമെന്ന് പ്രദേശവാസികളും കൗൺസിലറും അടക്കം നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്നാൽ നടപടിയുണ്ടായില്ല.
കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.