തിരുവനന്തപുരം: നെയ്യാറ്റിൻകര തിരുപുറത്ത് താത്കാലിക പാലം തകർന്ന് 15 ഓളം പേർക്ക് പരിക്കേറ്റു. ക്രിസ്മസ് ആഘോഷത്തിനായി കെട്ടിയ താത്കാലിക പാലമാണ് തകർന്നത്. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്.
തിരുപുറം ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പുറുത്തിവിള ബൈപാസ് ജങ്ഷനിൽ നടത്തിയ ക്രിസ്മസ് പുൽക്കൂട് മത്സരത്തിന്റെ ഭാഗമായി നിർമിച്ചതായിരുന്നു തടികൊണ്ടുള്ള പാലം.
പ്രദർശനത്തിന്റെ ഭാഗമായി ടിക്കറ്റ് വച്ച് ഈ പാലത്തിൽ ആളുകളെ കയറ്റിയിരുന്നു. ഉൾക്കൊള്ളാവുന്നതിലധികം പേർ പാലത്തിൽ കയറിയപ്പോൾ തകർന്നു വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
പരിക്കേറ്റവരെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്. അഗ്നിശമനസേനയും പൂവാർ പൊലീസും കാഞ്ഞിരക്കുളം പൊലീസും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.