യു.​ഡി.​എ​ഫി​ന്​ അ​നു​കൂ​ല​മാ​യ ചെ​റു​ത​രം​ഗം

തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ര​യും വ​ലി​യ പോ​ളി​ങ്​ ന​ട​ന്ന​തി​ന്‍റെ പ്ര​ധാ​ന​ഘ​ട​ക​വും കാ​ര​ണ​വും വോ​ട്ട​ർ​പ​ട്ടി​ക ശു​ദ്ധീ​ക​രി​ച്ച​താ​ണ്. പോ​ളി​ങ്​ ശ​ത​മാ​നം ഉ​യ​ർ​ന്ന​തി​ന്​ 60 മു​ത​ൽ 70 ശ​ത​മാ​നം വ​രെ ​ക്രെ​ഡി​റ്റ്​ ഇ​ത്ത​ര​ത്തി​ൽ പ​രി​ഷ്ക​രി​ച്ച്​ വോ​ട്ട​ർ​പ​ട്ടി​ക​യ്ക്ക്​ ഞാ​ൻ ന​ൽ​കു​ന്നു. ബാ​ക്കി ര​ണ്ടു കാ​ര്യ​ങ്ങ​ൾ രാ​ഷ്ട്രീ​യ​മാ​ണ്. അ​തി​ൽ ഒ​ന്ന് തീ​ർ​ച്ച​യാ​യും ചെ​റി​യ തോ​തി​ൽ ഒ​രു ത​രം​ഗം കാ​ണു​ന്നു​ണ്ട് എ​ന്ന​താ​ണ്. അ​ത്​ ഭ​ര​ണ​മാ​റ്റ​ത്തി​ന്റെ ത​രം​ഗ​മാ​ണ്. 10 വ​ർ​ഷം ഭ​രി​ക്കു​ന്ന ഏ​തൊ​രു സർക്കാരിനും വ​രാ​വു​ന്ന ഭ​ര​ണ വി​രു​ദ്ധ വി​കാ​രം ഇ​വി​ടെ​യും ഉ​ണ്ടാ​കും.

സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​യ്യ​ഞ്ച്​ വ​ർ​ഷം കൂ​ടു​​​​മ്പോ​ൾ ഭ​ര​ണം മാ​റ്റി ന​ൽ​കു​ന്ന പ്ര​ക്രി​യ​യാ​ണ് കേ​ര​ള​ത്തി​ലെ വോ​ട്ട​ർ​മാ​ർ പി​ന്തു​ട​രു​ന്ന​ത്. ഒ​രു സ​ർ​ക്കാ​റി​നെ പ​ര​മാ​വ​ധി ന​മ്മ​ൾ സ​ഹി​ഷ​ണു​ത​യോ​ടെ കാ​ണു​ന്ന​ത് അ​ഞ്ചു വ​ർ​ഷ​മാ​ണ്. പ​ക്ഷെ 2021 -ൽ ​ആ ക​ണ​ക്ക്​ തെ​റ്റി. അ​തി​ന്റെ പ്ര​ധാ​ന കാ​ര​ണം ര​ണ്ട്​ വെ​ള്ള​പ്പൊ​ക്ക​വും ​കോ​വി​ഡു​മ​ട​ക്കം ദു​ര​ന്ത നി​വാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ന​ട​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​ത്​​പേ​രു​മാ​ണ്. അ​തി​നെ​ക്കു​റി​ച്ച് പി​ൽ​കാ​ല​ത്ത് ആ​ക്ഷേ​പം വ​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ ഘ​ട്ട​ത്തി​ൽ ആ​ക്ഷേ​പ​ങ്ങ​ൾ ഒ​ന്നു​മു​ണ്ടാ​യി​രു​ന്നി​ല്ല. ദു​ര​ന്ത ഘ​ട്ട​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കാ​ൻ ഉ​ത്ത​ര​വാ​ദി​ത്ത​മു​ള്ള ഒ​രു ഗ​വ​ൺ​മെ​ന്റ് ഇ​വി​ടെ​യു​ണ്ട് എ​ന്ന ബോ​ധ്യം ജ​ന​ങ്ങ​ൾ​ക്ക്​ ഉ​ണ്ടാ​ക്കി കൊ​ടു​ത്തു. മ​റു​ഭാ​ഗ​ത്ത്​ കോ​ൺ​ഗ്ര​സി​ന​ക​ത്തെ പ​ട​ല​പ്പ​ട​ക്ക​ങ്ങ​ൾ കൂ​ടി ആ​യ​തോ​ടെ ഇ​ങ്ങ​നെ​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ യു.​ഡി.​എ​ഫ് വ​ന്നാ​ൽ കൂ​ടു​ത​ൽ കു​ഴ​പ്പ​ത്തി​ലാ​വു​ക​യു​ള്ളൂ എ​ന്ന്​ ജ​ന​ങ്ങ​ൾ​ക്ക്​ തോ​ന്നി. അ​ങ്ങ​നെ ഭ​ര​ണ​ത്തു​ട​ർ​ച്ച​യു​ണ്ടാ​യി.

എ​ന്നാ​ൽ ​ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല സാ​ഹ​ച​ര്യം. ഈ 10 ​വ​ർ​ഷ​ത്തി​നി​ട​യ്ക്ക് ചെ​യ്ത കാ​ര്യ​ങ്ങ​ളി​ലെ ചി​ല ക്ര​മ​ക്കേ​ടു​ക​ളൊ​ക്കെ പു​റ​ത്തു​വ​ന്നു. അ​തി​നേ​ക്കാ​ൾ ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യ്ക്ക് ഉ​ണ്ടാ​യ വി​ല​ക്ക​യ​റ്റ​മ​ട​ക്കം ജ​ന​ങ്ങ​​ളെ നേ​രി​ട്ട്​ ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ്. തൊ​ഴി​ലി​ല്ലാ​യ്മ വ​ള​രെ​യ​ധി​കം വ​ർ​ധി​ച്ചു. ചെ​റു​പ്പ​ക്കാ​ർ​ക്കി​ട​യി​ൽ ഏ​ക​ദേ​ശം 30 ശ​ത​മാ​നം പേ​ർ​ക്ക്​ തൊ​ഴി​ലി​ല്ലാ​യ്മ അ​നു​ഭ​വ​പ്പെ​ടു​ക​യാ​ണ്. സാ​മ്പ​ത്തി​ക ക്ര​മ​ത്തി​ന​ക​ത്ത് ഉ​ണ്ടാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മ​​റ്റൊ​ന്ന്. പ​ണ്ടും ക​ടം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഈ ​ജൂ​ൺ ആ​കു​മ്പോ​ഴേ​ക്കും സം​സ്ഥാ​ന​ത്തി​ന്‍റെ ​പൊ​തു ക​ടം അ​ഞ്ച്​ ല​ക്ഷം കോ​ടി​യി​ലേ​ക്കെ​ത്തു​മെ​ന്നാ​ണ്​​ ഔ​ദ്യോ​ഗി​ക​മാ​യി അ​റി​യു​ന്ന​ത്.

ഇ​ത്ര​യും വ​ലി​യ ക​ട​ത്തി​ന്​ ന​ടു​വി​ൽ സ​ർ​ക്കാ​റി​നെ​തി​രെ ധൂ​ർ​ത്ത് ആ​ക്ഷേ​പ​ങ്ങ​ളു​മു​ണ്ടാ​യി. ആ​രോ​ഗ്യ രം​ഗ​ത്തു​ണ്ടാ​യ കു​ഴ​പ്പ​ങ്ങ​ളാ​ണ്​ മ​റ്റൊ​ന്ന്. ആ​ശു​പ​ത്രി​ക​ളു​ടെ മു​ൻ​ഭാ​ഗം മോ​ടി പി​ടി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​ക​ത്ത് ഉ​പ​ക​ര​ണ​ങ്ങ​ളും മ​രു​ന്നും ഡോ​ക്ട​ർ​മാ​രു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​തേ​സ​മ​യം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​തെ​ല്ലാ​മു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് പ​ക്ഷേ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​ക​ളെ ആ​ശ്ര​യി​ക്കാ​നു​ള​ള ത്രാ​ണി​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ സാ​ധാ​ര​ണ​ക്കാ​ർ​ക്ക്​ ആ​ശ്ര​യ​മാ​കേ​ണ്ട സ​ർ​ക്കാ​ർ ആ​ശു​പ​​ത്രി​ക​ളു​ടെ ശോ​ച​നീ​യാ​വ​സ്ഥ ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്​ കാ​ര​ണ​മാ​കു​ന്ന​ത്. ഇ​തി​നൊ​ക്കെ പു​റ​മേ​യാ​ണ്​ ശ​ബ​രി​മ​ല​യി​ലെ സ്വ​ർ​ണ്ണ​ക്കൊ​ള്ള. പ്ര​തി​പ​ക്ഷ​ത്തി​ന്റെ ക്രെ​ഡി​റ്റി​നേ​ക്കാ​ൾ ഇ​തൊ​ക്കെ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി എ​ന്നു​ള്ള​തും കാ​ണ​ണം. ഇ​തെ​ല്ലാം മു​ൻ​നി​ർ​ത്തു​​മ്പോ​ൾ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം വ​ള​രെ വ​ലു​താ​ണ്. ഇ​താ​ണ്​ ഭ​ര​ണ​മാ​റ്റ​ത്തി​നു​ള്ള സാ​ധ്യ​താ​യി താ​ൻ കാ​ണു​ന്ന​തും.

പാ​ർ​ട്ടി​ക്ക​ക​ത്തെ അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തി​ന്​ എ​തി​രാ​യ വി​കാ​ര​​വും അ​ണി​ക​ൾ​ക്കു​ണ്ട്. സി.​പി.​ഐ​യി​ലും സി.​പി.​എ​മ്മി​ലും ഇ​തു​ണ്ട്. കൂ​ടു​ത​ൽ സി.​പി.​എ​മ്മി​ലാ​ണ്. ഇ​തെ​ല്ലാം ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​ത്തി​ന്​ ആ​ക്കം കൂ​ട്ടി. മ​റു​ഭാ​ഗ​ത്ത്, ആ​ദ്യം ചി​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ്​ അ​ടു​ത്ത​തോ​ടെ യു.​ഡി.​എ​ഫ്​ ഒ​റ്റ​ക്കെ​ട്ടാ​യി നി​ന്നു. കോ​ൺ​ഗ്ര​സി​ന് ഇ​ത്​ ‘ഡൂ ​ഓ​ർ ഡൈ’ ​സാ​ഹ​ച​ര്യ​മാ​ണ്. ഇ​പ്പോ​ൾ ജ​യി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രി​ക്ക​ലും ജ​യി​ക്കി​ല്ല.

ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും ഇ​ട​തു​മു​ന്ന​ണി അ​ത്ര ദു​ർ​ബ​ല​മ​ല്ലെ​ന്ന​തും കാ​ണ​ണം. അ​​വ​രെ തു​ട​ച്ച്​ നീ​ക്കി 100 സീ​റ്റൊ​ന്നും യു.​ഡി.​എ​ഫി​ന്​ കി​ട്ടാ​ൻ പോ​കു​ന്നി​ല്ല. ഒ​രു നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ൽ യു.​ഡി.​എ​ഫ്​ അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നാ​ണ്​ ​ ഞാ​ൻ കാ​ണു​ന്ന​ത്. പ​ര​മാ​വ​ധി 82 വ​രെ കി​ട്ടി​യേ​ക്കാം. ഇ​തി​നി​ടെ ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം കു​റ​​ച്ചൊ​ക്കെ എ​ൻ.​ഡി.​എ കൊ​ണ്ടു​പോ​കു​മെ​ന്ന​തും വ​സ്​​തു​താ​ണ്. മു​ൻ​പ്​ എ​ൽ.​ഡി.​എ​ഫി​ന്‍റെ ന​ഷ്ടം യു.​ഡി.​എ​ഫി​ന്‍റെ നേ​ട്ട​മാ​കു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ അ​ങ്ങ​നെ​യ​ല്ല. അ​താ​ണ്​ 100 സീ​റ്റി​നെ കു​റി​ച്ച്​ പ്ര​ശ്ന​മു​ദി​ക്കാ​ത്ത​തും.

News Summary - A small scene that is favorable to the UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.