തിരുവനന്തപുരം: കേരളീയം മെഗാ ഓൺലൈൻ ക്വിസിന്റെ ഗ്രാൻഡ് ഫിനാലെ നാളെ ഓഫ്ലൈനായി തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. വൈകീട്ട് അഞ്ചുമണിക്ക് മുൻ ചീഫ് സെക്രട്ടറിയും കവിയുമായ കെ. ജയകുമാർ ക്വിസ് മത്സരം ഉ്ദ്ഘാടനം ചെയ്യും. 140 പേരാണ് ഓൺലൈൻ ക്വിസ് മത്സരത്തിൽ ഫൈനലിന് യോഗ്യത നേടിയത്.
ഒക്ടോബർ 19ന് നടന്ന ഓൺലൈൻ മൽസരത്തിൽ ഏറ്റവും കൂടുതൽ സ്‌കോർ ചെയ്തു മുന്നിലെത്തിയ 14 ജില്ലകളിൽ നിന്നുമുള്ളവരാണ് ഓഫ് ലൈനായി നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരക്കുന്നത്. മത്സരാർഥികൾ ഉച്ചകഴിഞ്ഞു 3.30ന് തിരുവനന്തപുരം കനകക്കുന്നിലുള്ള നിശാഗന്ധി ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യണം.
വെരിഫിക്കേഷൻ പൂർത്തിയാക്കുന്നതിന് ഓൺലൈൻ മെഗാ ക്വിസ് രജിസ്ട്രേഷന് ഉപയോഗിച്ച മേൽ വിലാസവും വ്യക്തിഗത വിവരങ്ങളും ഉൾപ്പെടുന്ന ഫോട്ടോ പതിച്ച ഐ ഡി കാർഡും കൈവശം കരുതണം. മത്സരവിജയികൾക്ക് ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡും മെമന്റോയും സർട്ടിഫിക്കറ്റും ലഭിക്കും.ജനകീയ ക്വിസ് ഷോ എന്ന രീതിയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ കാണികൾക്കും ഉത്തരം പറയാനും സമ്മാനം നേടുവാനും അവസരവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.