കൊല്ലം: സ്വതന്ത്ര സമരസേനാനിയും നവോഥാന പ്രവർത്തകനുമായ എ.പാച്ചന്റെ സ്മരണയ്ക്കായി പാച്ചൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് ദലിത് ആദിവാസി മനുഷ്യാവകാശ പ്രവർത്തകൻ എം. ഗീതാനന്ദന്. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
23ന് കരുനാഗപ്പള്ളി ഐ.എം.എ ഹാളിൽ നടക്കുന്ന എ.പാച്ചൻ അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കും. രാവിലെ 10ന് മന്ത്രി കെ.എൻ ബാലഗോപാൽ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ. പാച്ചൻ ഫൗണ്ടേഷൻ പ്രസിഡൻറ് ഡി.ചിദംബരൻ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.