ഷൈനു
Posted On
date_range Updated On
date_range തിരുവനന്തപുരം വള്ളക്കടവ് സ്വദേശി പമ്പാ നദിയിൽ മുങ്ങി മരിച്ചു
റാന്നി: തിരുവനന്തപുരം വള്ളക്കടവ് സ്വദേശി റാന്നി പമ്പാ നദിയിൽ മുങ്ങി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി ഷൈനു (47) ആണ് മരണപ്പെട്ടത്. രാവിലെ 9 മണിയോടെയാണ് ഷൈനു നദിയിൽ പോയതായി പൊലീസിന് വിവരം ലഭിച്ചത്.
റാന്നി അഗ്നിശമനസേനാംഗങ്ങൾ സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തായില്ല. തുടർന്ന് അഗ്നിശമനസേനയിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിൽ മൃതദേഹം കണ്ടെടുത്തു.
മരണപ്പെട്ട ഷൈനു റാന്നി പുതുശ്ശേരിമലയിൽ നിന്ന് വിവാഹം കഴിച്ച് താമസിച്ചു വരുകയായിരുന്നു. മിന്നൽ രക്ഷാകവചത്തിന്‍റെ ജോലിക്കാരനാണ്. മക്കൾ: ശ്രിജിത്ത്, സിദ്ധാർഥ് ഹൈസ്കൂൾ വിദ്യാർഥികളാണ്. റാന്നി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.