Posted On
date_range Updated On
date_range ലോറിക്ക് പിന്നിൽ ലോറിയിടിച്ച് തിരുനെൽവേലി സ്വദേശി മരിച്ചു; അപകടം നടന്നത് എം.സി റോഡിൽ
തിരുവല്ല: എം.സി റോഡിലെ കുറ്റൂർ ആറാട്ടുകടവിന് സമീപം നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ കുല കയറ്റിവന്ന ലോറിയിടിച്ച് തിരുനെൽവേലി സ്വദേശി മരിച്ചു. ലോറിയുടെ ക്ലീനർ തിരുനെൽവേലി രാമചന്ദ്രപുരം സ്വദേശി മുത്ത് ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.
അപകടത്തിൽപ്പെട്ട ലോറിയുടെ ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ മുത്തിന്റെ മൃതദേഹം അഗ്നിരക്ഷാസേന എത്തി മുൻവശം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവർ പനിവേൽ മുത്ത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.