തിരുവനന്തപുരം : ദലിത്- ആദിവാസി ജനവിഭാഗങ്ങളുടെ കടങ്ങൾ എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ട് സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം പട്ടികജാതി ഡയറക്ടറേറ്റിന് മുന്നിൽ കൂട്ട ധർണ നടത്തി. കവി കുരീപ്പുഴ ശ്രീകുമാർ സമരം ഉദ്ഘാടനം ചെയ്തു. കടക്കണിയിൽ അകപ്പെട്ടവർ ആത്മഹത്യയിൽനിന്ന രക്ഷപ്പെടാണ് ഈ സമരം നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂളിൽ പോയ കുട്ടി വൈകീട്ട് മടങ്ങി വരുമ്പോൾ വീടില്ലാത്ത സ്ഥിതിയാണ്. വീട് ബാങ്കുകാർ കൊണ്ടുപോയി. കുട്ടി അവിടെ നിലവിളിച്ച് ഇരിക്കുകയാണ്. അധികരാകിൾ ഇത് കാണണം. ഈ കടക്കെണിക്ക് പരിഹാരം ഉണ്ടാക്കണം. മണ്ണിന്റെ മക്കൾ ആത്മഹത്യയിൽനിന്ന രക്ഷപ്പെടാൻ വേണ്ടി നടത്തുന്ന സമരമാണിതെന്നും കുരീപ്പുഴ ശ്രീകുമാർ പറഞ്ഞു.
ദലിത് ആദിവാസി ജനവിഭാഗങ്ങളുടെ മുഴുവൻ കടങ്ങൾ എഴുതി തള്ളുന്നതിനും, കിടപ്പാടങ്ങൾ ജപ്തി ചെയ്യാതിരിക്കുന്നതിനും നടപടികൾ കൈക്കൊള്ളുന്നതിന് പട്ടികജാതി ഡയറക്ടർക്ക് വിശദമായ നിവേദനം സമർപ്പിച്ചു. എല്ലാ വില്ലേജുകളിലും സ്ക്രീനിങ് കമ്മിറ്റികൾക്ക് രൂപം കൊടുത്തു വായ്പ കുടിശ്ശിക വരുന്നതിന്റെ യാഥാർഥ കാരണങ്ങൾ വിലയിരുത്തി പരിഹാരം ഉണ്ടാക്കണം.
കട പരിഹാരത്തിനായി ഒരു സ്ഥിരം കടാശ്വാസ കമീഷൻനി രൂപം കൊടുക്കണമെന്ന് ഡയറക്ടറോട് നിവേദകസംഘം ആവശ്യപ്പെട്ടു. നാട്ടിൻമ്പുറങ്ങളിൽ വീട്ടമ്മമാരുടെ കൊല ക്കയറായി മാറിക്കഴിഞ്ഞ മൈക്രോ ഫൈനാൻസ് കമ്പനികളെ നിയന്ത്രിച്ചുകൊണ്ട് ബദൽ വായ്പാ സംവിധാനങ്ങൾക്ക് രൂപം കൊടുക്കണമെന്നും ആവശ്യപ്പെട്ടു.
പരിപാടിയിൽ അഡ്വ.പി.എ.പൗരൻ അധ്യക്ഷത വഹിച്ചു. വി.സി.ജെന്നി, മാഗ്ലിൻ ഫിലോമിന, അജിത് പച്ചനാടൻ, പി.ജെ. മാനുവൽ, പ്രേം ബാബു തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.