Posted On
date_range Updated On
date_range പത്ത് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞയാൾ അറസ്റ്റിൽ
ചെങ്ങന്നൂർ: പത്ത് വർഷം മുമ്പ് രജിസ്റ്റർ ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയെ അറസ്റ്റ്ചെയ്തു. ചെറിയനാട് കൊല്ലകടവ് കടയിക്കാട് സ്വദേശിയെ ഗള്‍ഫ് വിസ വാഗ്ദാനം ചെയ്ത് അരലക്ഷം രൂപ തട്ടിയ കേസിൽ തൃശൂര്‍ വള്ളത്തോള്‍ നഗര്‍ വെട്ടിക്കാട്ടിരി ഭാഗത്ത് പൂളയ്ക്കല്‍ വീട്ടിൽ യൂസുഫിനെയാണ് (43) അറസ്റ്റ് ചെയ്തത്.
വെണ്മണി പൊലീസ് 2014ൽ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതി ഒളിവില്‍ കഴിയുകയായിരുന്നു. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനുശേഷമാണ് പ്രതിയെ പിടികൂടിയത്. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.