കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മല്ലൻ

പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു

തൃശ്ശൂർ: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. ചീരക്കടവ് സ്വദേശി മല്ലൻ (60) ആണ് മരിച്ചത്. വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്ന മല്ലൻ ആരോഗ്യനില വഷളായതിനെ തുടർന്ന് ഇന്ന് രാവിലെ ഏഴരയോടെയാണ് മരിച്ചത്.

ചീരക്കടവ് വനമേഖലയിൽ ഇന്നലെ ഉച്ചക്കായിരുന്നു കാട്ടാനയുടെ ആക്രമണം. വീടിന് സമീപത്തെ വനമേഖലയിലേക്ക് പശുവുമായി പോയതായിരുന്നു മല്ലൻ. ആന മല്ലനെ തുമ്പിക്കൈ കൊണ്ട് തട്ടി എറിഞ്ഞതിനെ തുടർന്ന് വാരിയെല്ലിനും നെഞ്ചിലും ഗുരുതര പരിക്കേറ്റിരുന്നു.

ഉടൻ തന്നെ കോട്ടത്തറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Tags:    
News Summary - A man injured in a wild elephant attack in Attappadi, Palakkad, died.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.