കണ്ണൂർ: ധർമശാലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടുത്തം. സ്നേക്ക് പാർക്കിന് സമീപമുള്ള ഫാക്ടറിയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ന് അർധരാത്രിയോടെയാണ് സംഭവം. പ്ലൈവുഡ് കത്തിനശിച്ചു. ഫാക്ടറിയുടെ ഭൂരിഭാഗവും കത്തിനശിച്ചു.
കണ്ണൂരില്‍നിന്നും തളിപ്പറമ്പിൽ നിന്നുമായി എട്ട് യൂണിറ്റോളം ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാന്‍ പരിശ്രമിച്ചതിനാല്‍ പുലർച്ചെ നാല് മണിയോടെ തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞു. എന്നാൽ തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.