Posted On
date_range Updated On
date_range പെരുമാങ്കണ്ടത്ത് കാർ കത്തിനശിച്ച് ഒരാൾക്ക് ദാരുണാന്ത്യം; മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാർ കത്തി ഒരാൾ മരിച്ചു. കാറിനുള്ളിൽ കത്തി കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബി എരപ്പനാലാണ് മരിച്ചത്. മൃതദേഹം ബന്ധുക്കളെത്തി തിരിച്ചറിഞ്ഞു.
റോഡിൽ നിന്നും പറമ്പിലേക്ക് ഒതുക്കി നിർത്തിയിട്ട നിലയിലാണ് വാഹനം കണ്ടെത്തിയത്. കാർ കത്തുന്നതുകണ്ട നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. കാറിന് തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
അപകടസ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ മാത്രം ദൂരെയാണ് സിബിയുടെ വീട് സ്ഥിതിചെയ്യുന്നത്. രാവിലെ വീട്ടില്‍നിന്ന് സാധനം വാങ്ങാനായി ഇറങ്ങിയതായിരുന്നു ഇയാൾ. കാറിന് തീപിടിക്കുന്നതിന് അൽപസമയം മുൻപ് സിബി കാറോടിച്ചുപോകുന്നത് കണ്ടിരുന്നതായും പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.