കോഴിക്കോട്: അക്രമ രാഷ്ട്രീയത്തിനെതിരെ ആലപ്പുഴയിൽ സമ്മേളനം സംഘടിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും സമ്മേളനത്തിൽ പങ്കെടുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.
പാർട്ടി പുനഃസംഘടനക്ക് ഹൈക്കമാൻഡ് അനുമതി നൽകിയെന്ന് സതീശൻ വ്യക്തമാക്കി. മുതിർന്ന നേതാക്കളുമായി സംസാരിച്ച ശേഷമാണ് ഹൈക്കമാൻഡ് തീരുമാനമെടുത്തത്. എ.ഐ ഗ്രൂപ്പ് നേതാക്കളുടെ തർക്കങ്ങൾ അവസാനിച്ചെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.