പത്തനംതിട്ട കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സറും ബസും കൂട്ടിയിടിച്ച് അപകടം

പത്തനംതിട്ട: കൈപ്പട്ടൂരിൽ കോൺക്രീറ്റ് മിക്സറും ബസും കൂട്ടിയിടിച്ച് അപകടം. ലോറി ഡ്രൈവർക്കും ബസ് യാത്രക്കാരിക്കും ഗുരുതര പരിക്കേറ്റു. പരിക്കേറ്റ 14 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ 10 മണിയോടെ കൈപ്പട്ടൂർ വി.എച്ച്.എസ് സ്കൂളിന് മുൻവശത്തായിരുന്നു സംഭവം. പത്തനംതിട്ടയിൽ നിന്ന് അടൂരിലേക്ക് പോയ സ്വകാര്യ ബസ് ആണ് അപകടത്തിൽപ്പെട്ടത്.

കോൺക്രീറ്റ് മിക്സർ നിയന്ത്രണംവിട്ട് വലതുവശത്തെ ചക്രങ്ങളിൽ കുത്തി ഉയരുകയും ബസിലിടിക്കുകയുമായിരുന്നു. അടൂർ ഭാഗത്ത് നിന്നാണ് കോൺക്രീറ്റ് മിക്സർ വന്നത്.

Tags:    
News Summary - A concrete mixer and a bus collided with an accident at Kaipattur in Pathanamthitta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.