വടക്കേക്കാട് തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിൽ ബെഞ്ചിനടിയിൽ കണ്ടെത്തിയ മൂർഖൻ
Posted On
date_range Updated On
date_range ക്ലാസ് മുറിയിൽ മൂർഖൻ; പാമ്പിനെ കണ്ടെത്തുന്നത് മൂന്നാം തവണ
വടക്കേക്കാട്: ക്ലാസ് മുറിയിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പിനെ കണ്ടെത്തി. തിരുവളയന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ എൽ.പി വിഭാഗം ക്ലാസ് മുറിയിലാണ് പാമ്പിനെ കണ്ടെത്തിയത്.
ശനിയാഴ്ച്ച രാവിലെ സ്കൂൾ അധികൃതരാണ് ബെഞ്ചിനിടയിൽ പാമ്പിനെ കണ്ടത്. തുടർന്ന് ഗുരുവായൂർ സിവിൽ ഡിഫൻസ് അംഗം പ്രബിഷ് സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
ഇവിടെ മൂന്നാം തവണയാണ് ക്ലാസ് മുറികളിൽ നിന്ന് പാമ്പിനെ കണ്ടത്തുന്നത്. ശനിയാഴ്ച്ച സ്കൂൾ അവധിയായതിനാൽ കുട്ടികൾ ക്ലാസിലെത്തിയിരുന്നില്ല. ഈ ആശ്വാസത്തിലാണ് രക്ഷിതാക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.