അമ്പലപ്പുഴ: കുറ്റിക്കാടിന് തീ പിടിച്ചു. അമ്പലപ്പുഴ ജംഗ്ഷന് സമീപം ടൗൺ ഹാളിനോട് ചേർന്നുള്ള കാടിനാണ് തീ പിടിച്ചത്. സമീപത്തെ ട്രാൻസ്ഫോർമറിന് അരികിൽ വരെ തീയെത്തിയെങ്കിലും നാട്ടുകാരുടെ ഇടപെടലിനെത്തുടർന്ന് വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
ഇന്ന് ഉച്ചയോടെയാണ് തീ പിടിച്ചത്. വലിയ രീതിയിൽ പുക ഉയരുന്നത് കണ്ട നാട്ടുകാർ എത്തിയപ്പോൾ തീ പടർന്നിരുന്നു. ഉടൻ തന്നെ വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വിവരമറിയിച്ചതിനെ തുടർന്ന് തകഴിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ പൂർണമായും അണച്ചത്. തീ പിടിച്ചതിൻറെ കാരണം വ്യക്തമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.