Posted On
date_range Updated On
date_range തിരുവല്ല-മല്ലപ്പള്ളി റോഡിൽ ബസും ബൈക്കും കൂട്ടിയിടിച്ചു
തിരുവല്ല: തിരുവല്ല-മല്ലപ്പള്ളി റോഡിലെ ബഥേൽ പടിയിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികന് പരിക്കേറ്റു. എരുമേലി വാഴപ്പറമ്പിൽ വീട്ടിൽ രാഹുലി (31) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം.
മല്ലപ്പള്ളി ഭാഗത്തേക്ക് പോയ സ്വകാര്യ ബസ് എതിർദിശയിൽ നിന്നും വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ സാരമായി പരിക്കേറ്റ രാഹുലിനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.