Posted On
date_range Updated On
date_range ആറാം ക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ചു; അധ്യാപകനെതിരെ കേസ്
കൊടുങ്ങല്ലൂർ: ആറാം ക്ലാസ് വിദ്യാർഥിയെ ചൂരൽ കൊണ്ട് അടിച്ച അധ്യാപകനെതിരെ മതിലകം പൊലീസ് കേസെടുത്തു. മതിലകം മേഖലയിലെ പ്രമുഖ വിദ്യാലയത്തിലെ അധ്യാപകനായ ആന്റണിക്കെതിരെയാണ് കേസെടുത്തത്.
പടിയൂർ സ്വദേശിയായ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയിലാണ് നടപടി. കുട്ടിയുടെ ശരീരത്തിൽ അടിയേറ്റ പാടുകളുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം. കുട്ടിക്ക് ആശുപത്രിയിൽ ചികിത്സ നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.