ആലപ്പുഴ: കനത്ത മഴയിൽ ആലപ്പുഴ ജില്ലയിൽ വീണ്ടും മടവീഴ്ച. ചമ്പക്കുളത്തെ 50 ഏക്കറുള്ള മാനങ്കരി ഇളം പാടത്താണ് മട വീണത്. നെൽച്ചെടികൾ വെള്ളത്തിനടിയിലായി.
ഇന്ന് പുലർച്ചെയാണ് പാടത്ത് മട വീണതായി പ്രദേശവാസികൾ കണ്ടത്. രണ്ട് ദിവസത്തിനുള്ളിൽ നാല് പാടശേഖരങ്ങളിലാണ് മട വീണത്. കനത്ത മഴയിൽ ഇതുവരെ എട്ട് കോടിയുടെ നാശനഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണക്ക്.
ജില്ലയിലെ അഞ്ചിടത്ത് ജലനിരപ്പ് അപകടകരമായ നിലയിലാണ്. 139 വീടുകൾ തകർന്നിട്ടുണ്ട്. ഒമ്പത് ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.