കോഴിക്കോട്: പ്രണയം നടിച്ച് 15 വയസുകാരിയെ തട്ടികൊണ്ട് പോയി വിൽപന നടത്തിയ കേസിൽ രണ്ടാം പ്രതി പിടിയിൽ. അസം ബാർപ്പെട്ട സ്വദേശി ലാൽചാൻ ഷേഖിനെയാണ് നല്ലളം പൊലീസ് അറസ്റ്റ് ചെയ്തത്.
നല്ലളത്ത് കുടുംബത്തോടൊപ്പം താമസിക്കുന്ന വെസ്റ്റ് ബംഗാൾ സ്വദേശിനിയെ തട്ടിക്കൊണ്ടുപോയതിൽ ഇയാളുടെ മകനായ ഒന്നാം പ്രതി നസീദുൽ ഷേഖ് നേരത്തേ പിടിയിലായിരുന്നു. നസീദുൽ ഷേഖ് പൊലീസ് കസ്റ്റഡിയിൽ നിന്നും നേരത്തേ ചാടിപ്പോയിരുന്നു. ഇയാളെ ഭവാനിപുരയിൽ നിന്നാണ് നല്ലളം പൊലീസ് പിടികൂടിയത്.
2023 ഒക്‌ടോബറിലായിരുന്നു കേസിനാസ്പദാമായ സംഭവം നടക്കുന്നത്. കോഴിക്കോട് കുടംബത്തിനൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയുടെ വീടിന് സമീപമായിരുന്നു പ്രതിയായ നസീദുൽ ഷേഖ് താമസിച്ചിരുന്നത്. പെൺകുട്ടിയുമായി അടുപ്പമുണ്ടാക്കിയ പ്രതി പ്രണയം നടിച്ച് പെൺകുട്ടിയുടെ വിശ്വാസം നേടിയെടുക്കുകയായിരുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നസീദുൽ ഷേഖ് പിന്നീട് ഹരിയാനയിലുള്ള പിതാവ് ലാൽചാൻ ഷേഖിന് കൈമാറി.. ഇയാൾ 25,000 രൂപക്ക് ഹരിയാനയിലുള്ള മൂന്നാം പ്രതി ആയ സുശീൽ കുമാറിന് (35) പെൺകുട്ടിയെ വിറ്റു. കേസിൽ സുശീൽ കുമാറും നേരത്തെ അറസ്റ്റിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.