ചെളിയിൽ പുതഞ്ഞ കാർ അച്ഛൻ തള്ളിമാറ്റുന്നതിനിടെ മകളുടെ ദേഹത്തേക്ക് മറിഞ്ഞു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാസർകോട്: വീട്ടിലേക്കുള്ള വഴിയിൽ ചെളിയിൽ പുതഞ്ഞ കാർ തള്ളിമാറ്റുന്നതിനിടെ ദേഹത്തേക്ക് മറിഞ്ഞ് ഒന്നരവയസുകാരി മരിച്ചു. കാറഡുക്ക ബെള്ളിഗെയിലിലാണ് സംഭവം. ബള്ളിഗെ സ്വദേശി ഹരിദാസ്–ശ്രീവിദ്യ ദമ്പതികളുടെ മകൾ ഹൃദ്യനന്ദയാണ് മരിച്ചത്.

അച്ഛൻ തള്ളി മാറ്റിയ കാറാണ് ദേഹത്തേക്ക് മറിഞ്ഞത്. ബന്ധുവിന്റെ ഗൃഹപ്രവേശന ചടങ്ങിനുശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം.

പ്രധാന റോഡിൽ നിന്നും 100 മീറ്റർ താഴെയാണ് ഇവരുടെ വീട്. ഇങ്ങോട്ടുള്ള വഴിയിൽ വെള്ളം ഒഴുക്കിവിടാൻ നിർമിച്ച ഒാവുചാലിലെ ചെളിയിൽ കാറിന്റെ ടയർ താഴുകയായിരുന്നു. കാർ നീക്കാനായി ഭാര്യയെയും മകളെ പുറത്തിറക്കി കാർ തള്ളി മാറ്റവെ ഇറക്കത്തിലേക്ക് നീങ്ങിയ കാർ സമീപത്തെ ഭിത്തിയിൽ ഇടിച്ച് കുട്ടിയുടെ ദേഹത്തേക്ക് മറിയുകയായിരുന്നു.

Tags:    
News Summary - A 1.5-year-old girl died after falling onto her body while trying to push a car that had fallen into a drain.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.