തിരുവനന്തപുരം: സംസ്ഥാനത്തെ 88 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ (കോര്പറേഷന്, നഗരസഭ, പഞ്ചായത്തുകള്‍ ഉള്‍പ്പെടെ) ഹോട ്ട് സ്പോട്ടുകളായി പ്രഖ്യാപിച്ചു. പോസിറ്റീവ് കേസ്, പ്രൈമറി കോണ്ടാക്ട്, സെക്കൻഡറി കോണ്ടാക്ട് എന്നിവ അടിസ്ഥാനമ ാക്കിയാണ് ഹോട്ട് സ്പോട്ടുകള്‍ തയാറാക്കിയതെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
രോഗത്തിെൻറ വ്യ ാപനം വര്‍ധിക്കുന്നതനുസരിച്ച് ദിവസേന ഹോട്ട് സ്പോട്ടുകള്‍ പുനര്‍നിര്‍ണയിക്കും. ആഴ്ച തോറുമുള്ള വിവര വിശകലനത ്തിന് ശേഷമായിരിക്കും ഹോട്ട് സ്പോട്ടില്‍നിന്ന് ഒരു പ്രദേശത്തെ ഒഴിവാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജില്ല തിരിച്ചുള്ള ഹോട്ട് സ്പോട്ടുകള്‍:
- തിരുവനന്തപുരം (3): തിരുവനന്തപുരം കോര്പറേഷന്, വര് ക്കല മുന്‍സിപ്പാലിറ്റി, മലയിന്‍കീഴ് പഞ്ചായത്ത്.
- കൊല്ലം (5): കൊല്ലം കോര്പറേഷന്, പുനലൂര്‍ മുന്‍സ ിപ്പാലിറ്റി, തൃക്കരുവ, നിലമേല്‍, ഉമ്മന്നൂര്‍ പഞ്ചായത്തുകള്‍.
- ആലപ്പുഴ (3): ചെങ്ങന്നൂര്‍ മുന്‍സിപ്പാലിറ്റി, മുഹമ്മ, ചെറിയനാട് പഞ്ചായത്തുകള്‍.
- പത്തനംതിട്ട (7): അടൂര്‍ മുന്‍സിപ്പാലിറ്റി, വടശ്ശേരിക്കര, ആറന്മുള, റാന്നി-പഴവങ്ങാടി, കോഴഞ്ചേരി, ഓമല്ലൂര്‍, വെളിയന്നൂര്‍ പഞ്ചായത്തുകള്‍.
- കോട്ടയം (1): തിരുവാര്‍പ്പ് പഞ്ചായത്ത്.
- ഇടുക്കി (6): തൊടുപുഴ മുന്‍സിപ്പാലിറ്റി, കഞ്ഞിക്കുഴി, മരിയാപുരം, അടിമാലി, ബൈസന്‍വാലി, സേനാപതി പഞ്ചായത്തുകള്‍.
- എറണാകുളം (2): കൊച്ചി കോര്പറേഷന്, മുളവുകാട് പഞ്ചായത്ത്.
- തൃശൂർ (3): ചാലക്കുടി മുന്‍സിപ്പാലിറ്റി, വള്ളത്തോള്‍ നഗര്‍, മതിലകം പഞ്ചായത്തുകള്‍.
- പാലക്കാട് (4): പാലക്കാട് മുന്‍സിപ്പാലിറ്റി, കാരക്കുറിശ്ശി, കോട്ടപ്പാടം, കാഞ്ഞിരപ്പുഴ പഞ്ചായത്തുകള്‍.
- മലപ്പുറം (13): മലപ്പുറം, തിരൂരങ്ങാടി, മഞ്ചേരി മുന്‍സിപ്പാലിറ്റികള്‍, വണ്ടൂര്‍, തെന്നല, വളവന്നൂര്‍, എടരിക്കോട്, വേങ്ങര, ചുങ്കത്തറ, കീഴാറ്റൂര്‍, എടക്കര, കുന്നമംഗലം, പൂക്കോട്ടൂര്‍ പഞ്ചായത്തുകള്‍.
- കോഴിക്കോട് (6): കോഴിക്കോട് കോര്പറേഷന്, വടകര മുന്‍സിപ്പാലിറ്റി, എടച്ചേരി, അഴിയൂര്‍, കുറ്റ്യാടി, നാദാപുരം പഞ്ചായത്തുകള്‍.
- വയനാട് (2): വെള്ളമുണ്ട, മൂപ്പയ്നാട് പഞ്ചായത്തുകള്‍.
- കണ്ണൂർ (19): കണ്ണൂര്‍ കോര്പറേഷന്, പാനൂര്‍, പയ്യന്നൂര്‍, തലശേരി, ഇരിട്ടി, കൂത്തുപറമ്പ് മുന്‍സിപ്പാലിറ്റികള്‍, കോളയാട്, പാട്യം, കോട്ടയം, മാടായി, മൊകേരി, കടന്നപ്പള്ളി-പാണപ്പുഴ, ചൊക്ലി, മാട്ടൂല്‍, എരുവേശ്ശി, പെരളശേരി, ചിറ്റാരിപ്പറമ്പ, നടുവില്‍, മണിയൂര്‍ പഞ്ചായത്തുകള്‍.
- കാസർകോട് (14): കാഞ്ഞങ്ങാട്, കാസർകോട് മുന്‍സിപ്പാലിറ്റികള്‍, ചെമ്മനാട്, ചെങ്കള, മധൂര്‍ പഞ്ചായത്ത്, മൊഗ്രാല്‍-പുത്തൂര്‍, ഉദുമ, പൈവളികെ, ബദിയടുക്ക, കോടോം-ബേളൂര്‍, കുമ്പള, അജാനൂര്‍, മഞ്ചേശ്വരം, പള്ളിക്കര പഞ്ചായത്തുകള്‍.
Full View
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.