കണ്ണൂര്‍ വിമാനത്താവള വികസനത്തിന് 800 ഏക്കർ ഭൂമി ഏറ്റെടുക്കുന്നു

തിരുവനന്തപുരം: കണ്ണൂര്‍ വിമാനത്താവള വികസനത്തിന്​ 804.37 ഏക്കര്‍ ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചുവരികയാണെന്ന്​ മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി വി.എന്‍. വാസവന്‍ നിയമസഭയില്‍ അറിയിച്ചു. ഒന്നാം ഘട്ടത്തിൽ 1113.33 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൈമാറിയിട്ടുണ്ട്​. വിമാനത്താവള വികസന ഭാഗമായ വ്യവസായ പാര്‍ക്ക് സ്ഥാപിക്കുന്നതിന് ഏറ്റെടുക്കേണ്ട 1970.05 ഹെക്ടര്‍ ഭൂമിയില്‍ കോളാരി, കീഴല്ലൂര്‍ വില്ലേജുകളില്‍പെട്ട 21.81 ഹെക്ടര്‍ ഭൂമി ഉടമകള്‍ക്ക് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത് കിന്‍ഫ്രക്ക്​ കൈമാറിയിട്ടുണ്ടെന്നും കെ.കെ. ശൈലജയുടെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി മറുപടി നല്‍കി.

കീഴൂര്‍, പട്ടാനൂര്‍ വില്ലേജുകളില്‍പെട്ട 202.34 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുന്നതിന്​ നടപടിയായിട്ടുണ്ട്​. മറ്റു വില്ലേജുകളിലെ ഭൂമിയുടെ സർവേ സബ്ഡിവിഷന്‍ നടപടികള്‍, ഭൂമി ഏറ്റെടുക്കേണ്ട പദ്ധതികളുടെ സാമൂഹികാഘാത പഠനം എന്നിവ പൂര്‍ത്തിയായിട്ടുണ്ട്.

റണ്‍വേ 3050 മീറ്ററില്‍നിന്ന്​ 4050 മീറ്ററായി നീട്ടാൻ 99.3235 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കുമ്പോള്‍ ഏകദേശം 162 കുടുംബങ്ങളെ പുനരധിവസിപ്പിക്കേണ്ടിവരും. ഇതിന്​ 14.6501 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കാൻ വിജ്ഞാപനമായിട്ടുണ്ട്​. റണ്‍വേ നീട്ടുന്നതിന്​ ഭൂമി ഏറ്റെടുക്കാൻ 942,93,77,123 രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നതായും മന്ത്രി അറിയിച്ചു.

Tags:    
News Summary - 800 acres of land acquired for Kannur airport development

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.