റാന്നി: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും ജീപ്പും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ശബരിമലയിലേക്ക് പോകുകയായിരുന്ന മിനി ബസ്സും ദർശനം കഴിഞ്ഞു മടങ്ങുകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്.
പുനലൂർ മുവാറ്റുപുഴ സംസ്ഥാനപാതയിൽ തോട്ടമൺ ജങ്ഷനു സമീപം വളവിലാണ് അപകടം. ചൊവ്വാഴ്ച വൈകീട്ട് 3.15ഓടെ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ തെങ്കാശി സ്വദേശികളായ മുത്തയ്യ (50), ഐശ്വര്യ (9), ചിന്നസ്വാമി (60), പ്രേംകുമാർ (38), ചന്ദ്രദേവി (68), മിത്രതൻ (29), കലൈമകൾ (54), ചെന്നൈ സ്വദേശി രാജേന്ദ്രൻ (60) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ നാട്ടുകാരും യാത്രക്കാരും ചേർന്ന് ആദ്യം റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് സാരമായി പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
റാന്നി തോട്ടമണ്ണിനു സമീപം ശബരിമല തീർത്ഥാടക വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.