മലപ്പുറം: പ്രചാരണാവേശം വോട്ടെടുപ്പിൽ പ്രതിഫലിച്ചപ്പോൾ നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ സാമാന്യം ഭേദപ്പെട്ട പോളിങ്. പ്രാഥമിക കണക്കുകൾപ്രകാരം 74.35 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. പ്രതികൂല കാലാവസ്ഥയും വോട്ടർമാരെ പിന്തിരിപ്പിച്ചില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.
ഇടത്, വലത് മുന്നണികൾ വിജയപ്രതീക്ഷ പ്രകടിപ്പിക്കുന്നതും മോശമല്ലാത്ത പോളിങ് ശതമാനം ചൂണ്ടിക്കാട്ടിയാണ്. ഭരണവിരുദ്ധ വികാരം വോട്ടെടുപ്പിൽ പ്രതിഫലിച്ചെന്ന് യു.ഡി.എഫ് അവകാശപ്പെടുമ്പോൾ, അടിത്തട്ടിൽ നടത്തിയ പ്രവർത്തനത്തിന്റെ പ്രതിഫലനമാണ് പോളിങ്ങെന്ന് ഇടത് കേന്ദ്രങ്ങൾ പറയുന്നു. സ്വതന്ത്രനായ പി.വി. അൻവർ പിടിച്ച വോട്ടുകളും നിർണായകമാകും.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് ശതമാനത്തിനേക്കാൾ മൂന്ന് ശതമാനത്തിന്റെ കുറവ് മാത്രമേ ഇത്തവണയുള്ളു. ലോക്സഭ ഉപതെരഞ്ഞെടുപ്പിനേക്കാൾ 12 ശതമാനത്തിലേറെ ഉയർന്ന പോളിങ്ങാണ് ഇത്തവണ രേഖപ്പെടുത്തിയത്.
തിങ്കളാഴ്ചയാണ് നിലമ്പൂരിലെ വോട്ടെണ്ണല്‍. 10 സ്ഥാനാര്‍ഥികളാണ് നിലമ്പൂരിൽ മത്സരരംഗത്തുണ്ടായിരുന്നത്. ആകം 2.32 ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. ഇതില്‍ 7787 പേര് പുതിയ വോട്ടര്‍മാരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.