കഞ്ഞിക്കുഴിയിലെ വീട്ടിൽ നിന്ന് പിടിച്ചത് 70 ലിറ്റർ വ്യാജമദ്യവും 3500 കുപ്പികളും

ഇടുക്കി: ഇടുക്കി കഞ്ഞിക്കുഴിയിലെ വീട്ടിൽ നിന്ന് 70 ലിറ്റർ വ്യാജമദ്യവും 3500 ഓളം കുപ്പികളും എക്​സൈസ് വകുപ്പ് പിടികൂടി. കഞ്ഞിക്കുഴി സ്വദേശി ബിനുവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മദ്യവും ബോട്ട്‍ലിങ് യൂനിറ്റും പിടികൂടിയത്.

കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. 35 ലിറ്റ‌ര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേരായിരുന്നു പൂപ്പാറയിൽ പിടിയിലായത്. ബിനു, മകൻ ബബിൻ, പൂപ്പാറ ബിവറേജസിലെ ജീവനക്കാരൻ തിരുവനന്തപുരം സ്വദേശിയായ ബിനു, ഇയാളുടെ ബന്ധു ബിജു എന്നിവരാണ് ശാന്തന്‍പാറ പൊലീസിന്റെ പിടിയിലായത്. ബെവ്കോ ഔട്ട് ലെറ്റിൽ നിന്നുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് ചില്ലറ വിൽപ്പനക്കാർക്ക് വ്യജ മദ്യമെത്തിച്ച് നൽകുക്യായിരുന്നു നാൽവർ സംഘം.

ഇവരുടെ മൊഴി പ്രകാരം നടത്തിയ പരിശോധനയിലാണ് ബിനുവിന്റെ വീട്ടിൽ നിന്ന് വ്യാജമദ്യം കണ്ടെത്തിയത്.

Tags:    
News Summary - 70 liters of Toxic liquor and 3500 bottles were seized from the house in Kanjikuzhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.