സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടി; നൂറുകണക്കിന് പേർ പിടിയിൽ

കോഴിക്കോട്: സംസ്ഥാന വ്യാപകമായി ഗുണ്ടകൾക്കെതിരെ നടപടി. വിവിധ ജില്ലകളിലായി നൂറുകണക്കിന് ഗുണ്ടകളെ പിടികൂടി. ഓപ്പറേഷൻ ആഗിന്‍റെ ഭാഗമായാണ് നടപടി.

തിരുവനന്തപുരം സിറ്റി പരിധിയിൽ 113 പേരും റൂറലിൽ 184 പേരെയും അറസ്റ്റ് ചെയ്തു. കൊച്ചിയിൽ 49 പേർക്കെതിരെയാണ് നടപടി.

കോഴിക്കോട് നഗരപരിധിയിൽ 65 ഗുണ്ടകൾ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റിലായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയും നടപടികളും ഇന്ന് രാവിലെയാണ് പൂർത്തിയായത്. കോഴിക്കോട്ട് അറസ്റ്റിലായവരിൽ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളുമുണ്ട്. കാസർകോട്ട് 85 പേരെയാണ് പിടികൂടിയത്.

ഇവർക്കെതിരെ കാപ്പ ചുമത്തണോ എന്നതടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കും. 

Tags:    
News Summary - 65 goondas arrested in Kozhikode city

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.