Representational Image
Posted On
date_range Updated On
date_range പോക്സോ കേസിൽ പ്രതിക്ക് 60 വര്‍ഷം തടവും 1.5 ലക്ഷം പിഴയും
പാറശ്ശാല: പോക്സോ കേസിലെ പ്രതിക്ക് 60 വര്‍ഷം തടവിനും 1.5 ലക്ഷം രൂപ പിഴയും വിധിച്ചു. അച്ഛന്റെ അനിയന്റെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണി ആക്കിയതിനാണ് നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് കെ. വിദ്യാദരന് ശിക്ഷ വിധിച്ചത്.
2017 ല്‍ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവല്ലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ ഇന്‍സ്പെക്ടര്‍ ആയിരുന്ന സുരേഷ്, ദിലീപ്കുമാര് ദാസ് എന്നിവരാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 18 സാക്ഷികളെയും 25 രേഖകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ കെ. എസ്. സന്തോഷ് കുമാര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.