തിരുവനന്തപുരം: എക്സൈസിന്റെ ‘ഓപറേഷൻ ക്ലീൻ സ്ലേറ്റ്’ പരിശോധനയിൽ എട്ട് ദിവസത്തിനിടെ 554 കേസുകളിലായി 1.9 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു. രാസലഹരികൾക്ക് പുറമെ 113.63 കിലോ കഞ്ചാവും പിടിച്ചെടുത്തു. 570 പേർ പ്രതികളായ കേസിൽ ഒളിവിലായിരുന്നു 26 പേർ ഉൾപ്പെടെ 555 പേരെ പിടികൂടി. മയക്കുമരുന്ന് കടത്തിയ 27 വാഹനങ്ങൾ പിടിച്ചെടുത്തു.
പരിശോധനയിൽ 64.46 ഗ്രാം എം.ഡി.എം.എ, 25.84 ഗ്രാം മെത്താംഫിറ്റമിൻ, 39.56 ഗ്രാം ഹെറോയിൻ, 14.5 ഗ്രാം ബ്രൗൺ ഷുഗർ, 12.82 ഗ്രാം നൈട്രോസെഫാം ഗുളികകൾ, 113.63 കിലോ കഞ്ചാവ്, 14.8 കിലോ കഞ്ചാവ് കലർത്തിയ ചോക്ലേറ്റ്, 96.8 ഗ്രാം കഞ്ചാവ് കലർത്തിയ ഭാംഗ്, 29.7 ഗ്രാം ഹാഷിഷ് ഓയിൽ, 20 ഗ്രാം ചരസ് എന്നിവയാണ് പിടിച്ചത്.
10,430 ലിറ്റർ സ്പിരിറ്റ്, 931.64 ലിറ്റർ അനധികൃത വിദേശമദ്യം, 3048 ലിറ്റർ വാഷ്, 82 ലിറ്റർ ചാരായം, 289.66 കിലോ പുകയില ഉൽപന്നങ്ങൾ എന്നിവയും കണ്ടെടുത്തു. മാർച്ച് അഞ്ചുമുതൽ 12 വരെ 3568 പരിശോധനകൾ നടത്തി. പൊലീസ്, വനം, മോട്ടോർ വാഹന വകുപ്പ് എന്നിവയുമായി ചേർന്ന് 50 പരിശോധനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.