കേരളത്തിലേക്ക്​ മടങ്ങാന്‍ നോർക്കയിൽ രജിസ്​റ്റർ ചെയ്​തത്​ 5.34 ലക്ഷം പേർ

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയെത്തുടര്‍ന്ന് വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തിലേക്ക് മടങ്ങി വരുന്നതിന് നോര്‍ക്കയില്‍ രജിസ്​റ്റര്‍ ചെയ്തത്​ 5.34 ലക്ഷം പ്രവാസികൾ. 

വിദേശ രാജ്യങ്ങളില്‍നിന്ന് മടങ്ങി വരുന്നതിനായി 3.98 ലക്ഷം പേരും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് 1.36 ലക്ഷം പേരും രജിസ്​റ്റർ ചെയ്​തതായി നോര്‍ക്ക റൂട്ട്‌സ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ച​ു. രജിസ്​റ്റര്‍ ചെയ്തവരുടെ വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും അതത് രാജ്യത്തെ എംബസികള്‍ക്കും അയച്ചുകൊടുക്കും. രോഗികൾ, ഗർഭിണികൾ, വിദ്യാർഥികൾ തുടങ്ങിയ മുൻഗണന നൽകേണ്ടവരെ ആദ്യം നാട്ടിലെത്തിക്കാൻ അഭ്യർഥിക്കുമെന്നും അറിയിച്ചു.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ രജിസ്​റ്റര്‍ ചെയ്തതത് യു.എ.ഇയില്‍ നിന്നാണ്. 175423 പേരാണ്​ ഇവിടെ രജിസ്​റ്റര്‍ ചെയ്തത്​. സൗദി അറേബ്യയില്‍ നിന്ന് 54305 പേരും യു.കെയില്‍ നിന്ന് 2437 പേരും അമേരിക്കയില്‍ നിന്ന് 2255 പേരും യുക്രൈയിനില്‍ നിന്ന് 1958 പേരും രജിസ്​റ്റർ ചെയ്​തു. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരിൽ കര്‍ണാടകയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ രജിസ്​റ്റര്‍ ചെയ്തത്​. 44871 പേർ രജിസ്​റ്റർ ചെയ്​തു.

Tags:    
News Summary - 5.34 Lakh Persons Registers Norka Roots -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.