കൊച്ചി: സംസ്ഥാന സര്‍ക്കാറിെൻറ പിടിപ്പുകേടുമൂലം 500 കോടി രൂപ വിലമതിക്കുന്ന ധാന്യങ്ങള്‍ ഭക്ഷ്യവിതരണ വകുപ്പിെൻറ ഗോഡൗണുകളില്‍ കെട്ടിക്കിടന്ന് പുഴുവരിച്ച് നശിക്കുകയാണെ ന്ന ആരോപണവുമായി പി.ടി. തോമസ് എം.എൽ.എ. കേരളത്തിലെ 253 ഗോഡൗണുകളിലാണ് ജനങ്ങള്‍ക്ക് അവകാ ശപ്പെട്ട 1,65,328 മെട്രിക് ടണ്‍ ധാന്യം നശിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.
1,40,786 മെട്രിക് ടണ്‍ അരിയും 24,542 മെട്രിക് ടണ്‍ ഗോതമ്പുമാണ് വിതരണം ചെയ്യാതെ കെട്ടിക്കിടന്നത്. 70,000ത്തോളം ബി.പി.എല്‍ കാര്‍ഡ് ഉടമകളെ മുന്‍ഗണന പട്ടികയില്‍നിന്ന് നീക്കംചെയ്ത ഭക്ഷ്യവകുപ്പ് തല്‍സ്ഥാനത്ത് അര്‍ഹരായവരെ ഉള്‍പ്പെടുത്താനുമുണ്ടായ കാലതാമസമാണ് ധാന്യവിതരണത്തെ ബാധിച്ചത്.
ബയോമെട്രിക് പഞ്ചിങ് സംവിധാനം റേഷന്‍ കടകളില്‍ നിര്‍ബന്ധമാക്കിയതോടെ ഗോഡൗണുകളില്‍ ശേഖരിക്കുന്ന 20 ശതമാനം ഭക്ഷ്യധാന്യങ്ങളും ഉപഭോക്താക്കളിലേക്ക് എത്തുന്നില്ല. കേടായ ധാന്യങ്ങൾ വിതരണം ചെയ്യാനുള്ള ശ്രമം സർക്കാർ ഉപേക്ഷിക്കണമെന്നും പി.ടി. തോമസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.