പ്രഭാതങ്ങള്‍ക്ക് നവോന്മേഷം പകര്‍ന്ന് ഫോർ എ.എം ക്ലബ്

തൊടുപുഴ: ലോക്​ഡൗൺകാലത്ത് പുലർച്ച നാലിന്​ തന്നെ ഉണർന്ന് സമയം ലാഭിക്കുന്നതിനൊപ്പം ഉന്മേഷം കൂട്ടുകയും ചെയ്യുകയാണ്​ ഫോർ എ.എം ക്ലബ് എന്ന പേരിൽ വ്യത്യസ്​ത രീതിയിൽ പ്രവർത്തിക്കുന്ന വാട്‌സ്ആപ് കൂട്ടായ്മ. പുലർച്ച എഴുന്നേൽക്കുന്നതി​​െൻറ പ്രയോജനം ആളുകളിൽ എത്തിക്കുന്നതിനുവേണ്ടിയാണ് ഫോർ എ.എം ക്ലബ് തുടങ്ങുന്നത്. 

ചലച്ചിത്ര സംവിധായകൻ റോബിൻ തിരുമല, അബ്​ദുൽ കരിം പഴേരി എന്നിവരാണ്​ കൂട്ടായ്​​മക്ക്​​ പിന്നിൽ. എല്ലാ ദിവസവും രാവിലെ നാലിന്​ ഉണരാൻ മടിയില്ലാത്തവർക്ക് ഈ കൂട്ടായ്മയിൽ ചേരാം. ഗ്രൂപ്പിൽ ശുഭദിനം ആശംസിക്കാം. പിന്നെ ഓരോ വിഷയങ്ങളിൽ ചർച്ചകളാണ്. വ്യായാമം, പാചകം, പ്രാർഥന, പഠനം തുടങ്ങി എന്തിനായി വേണമെങ്കിലും ഈ സമയം ഉപയോഗിക്കാം. ഇതിനുള്ള നിർദേശങ്ങളും കൂട്ടായ്​മയിലൂടെ നൽകിവരുന്നു. 

അധ്യാപകൻ ബിജു കോലോത്ത്, കുമാരമംഗലം പഞ്ചായത്ത് പ്രസിഡൻറ്​ നിസാർ പഴേരി, എൻ.ആർ. ജയ്‌മോൻ, മുഹമ്മദ് ഇരുമ്പുപാലം എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കൂടുതല്‍ ഊര്‍ജത്തോടെ പുതിയ പ്രഭാതങ്ങളെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണിവർ.

Tags:    
News Summary - 4AM Club Thodupuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.