തിരുവനന്തപുരം: കേരള പൊലീസില്‍ 49 എസ്.പിമാരെക്കൂടി അധികമായി നിയമിക്കാന്‍ ശിപാര് ശ. 16 പുതിയ തസ്തിക സൃഷ്ടിച്ചും 39 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കിയും നിയമനം ന ടത്തണമെന്നാവശ്യപ്പെട്ടാണ് ഡി.ജി.പി േലാക്നാഥ് ബെഹ്റ സര്‍ക്കാറിന് കത്ത് നല്കിയ ത്. ക്രൈംബ്രാഞ്ച്, ഇൻറലിജന്‍സ്, വിജിലന്‍സ് ഉള്‍പ്പെടെ പൊലീസിെൻറ പ്രധാന വിഭാഗങ്ങളിലെല്ലാം ഒട്ടേറെ എസ്.പി തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത് ചൂണ്ടിക്കാട്ടിയാണ് ഡി.ജി.പിയുടെ ശിപാര്‍ശ.
ഐ.പി.എസുകാരല്ലാത്തവര്ക്കായി 16 എസ്.പി തസ്തികകള്‍ പുതുതായി സൃഷ്ടിക്കണം. തീവ്രവാദവിരുദ്ധ സ്ക്വാഡ്, സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍, നര്‍കോട്ടിക്സ്, വനിത സെല്‍, ട്രാഫിക്, െട്രയിനിങ് തുടങ്ങിയ വിഭാഗങ്ങളിലാണ് നോണ്‍ ഐ.പി.എസുകാരെ എസ്.പിയായി നിയമിക്കാന്‍ ഉദ്ദേശിക്കുന്നത്. ഇതിനുപുറമെ വിജിലന്‍സിലും ഇൻറലിജന്‍സിലും പത്ത് വീതം ഡിവൈ.എസ്.പിമാരും ക്രൈംബ്രാഞ്ചിലും ആഭ്യന്തരസുരക്ഷ വിഭാഗത്തിലും നാല് ഡിവൈ.എസ്.പിമാരും ഉള്‍പ്പെടെ 39 പേര്‍ക്ക് സ്ഥാനക്കയറ്റം നല്കി എസ്.പിയാക്കണമെന്നും ശിപാർശയിലുണ്ട്. എല്ലാവിഭാഗത്തിലും എസ്.പി റാങ്കിലെ ഉദ്യോഗസ്ഥര്‍ മേധാവിമാരാകുന്നതോടെ സേനയുടെ കാര്യനിര്‍വഹണശേഷി വര്‍ധിക്കുമെന്നാണ് ഡി.ജി.പി ചൂണ്ടിക്കാട്ടുന്നത്.
ഡിവൈ.എസ്.പിയും എസ്.പിയും തമ്മില്‍ ശമ്പളത്തില്‍ കാര്യമായ വ്യത്യാസമില്ലാത്തതിനാല്‍ പുതിയ തസ്തികകള്കൊണ്ട് അധിക ബാധ്യതയുണ്ടാകില്ലെന്നും ആഭ്യന്തര സെക്രട്ടറിക്ക് നല്കിയ റിപ്പോര്‍ട്ടില്‍ ഡി.ജി.പി ചൂണ്ടിക്കാട്ടുന്നു. സർക്കാറിന് അധികബാധ്യതയുണ്ടാക്കുന്ന പുതിയ നിയമനങ്ങൾക്ക് അംഗീകാരം നൽകിയാൽ വിമർശനങ്ങൾക്ക് വഴിെവക്കുമെന്നും പറയപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.