Posted On
date_range Updated On
date_range വിയ്യൂർ ജയിലിൽ 46 തടവുകാർക്ക് കോവിഡ്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിൽ 46 തടവുകാർക്ക് കോവിഡ് സ്ഥിരീകരിച്ചു.
അഞ്ച് ഉദ്യോഗസ്ഥർക്കും കോവിഡ് ബാധയുണ്ട്. 570ഓളം തടവുകാരിലും നൂറോളം ജയിൽ ജീവനക്കാരിലുമാണ് പരിശോധന നടത്തിയത്. ആർക്കും ലക്ഷണങ്ങൾ ഇല്ല.
കോവിഡ് ബാധിച്ച തടവുകാരെ പ്രത്യേക ബ്ലോക്കിൽ പ്രവേശിപ്പിച്ചു. എവിടെനിന്നാണ് കോവിഡ് ബാധ ഉണ്ടായതെന്ന് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.